ചെന്നൈ: വിമാനയാത്രയ്ക്കിടെ ബോളിവുഡ് നടിയെ സഹയാത്രികനായ വ്യവസായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം വിവാദമായിരുന്നു. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നു. ആരോപണ വിധേയന്റെ ഭാര്യ തന്നെ നടിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

അതിനിടെ നടിയുടെ ആരോപണം പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്ന് മാധ്യമ പ്രവർത്തക ജാഗ്രതി ശുക്ല ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് ശ്ക്തമായ പ്രതികരണവുമായി നടി സുമലത രംഗത്തെത്തിയത്.

'ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നിൽ നായികയായ ഒരുപെൺകുട്ടി സഹതാപം പിടിച്ചുപറ്റാൻ ഇത്തരമൊരു ആരോപണത്തിന് മുതിരുകയില്ല.ജാഗ്രതിയുടെ വാക്കുകൾ ഇടുങ്ങിയ മനസുള്ള ധാർഷ്ട്യക്കാരിയായ ഒരാളുടെ അറപ്പുളവാക്കുന്ന വാക്കുകളാണ്. നിങ്ങളെ പോലെയുള്ള സ്ത്രീകളെ ഓർത്ത് ലജ്ജിക്കുന്നു',സുമലത ട്വിറ്ററിൽ കുറിച്ചു.