- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൾ ആന്റണിക്കും 'സുമാനുഷം' വേണ്ട; മനുഷ്യവാസമില്ലാതെ കാട് കയറി ചീഫ് സെക്രട്ടറിയുടെ വസതി; വാസ്തു ദോഷം ഭയന്ന് വീട് ഒഴിവാക്കിയവരിൽ കടകംപള്ളിയും സാക്ഷാൽ വി എസ് അച്യുതാനന്ദനും; അന്ധവിശ്വാസം ഖജനാവ് കാലിയാക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്ക് താമസിക്കാനായി മുക്കാൽകോടി രൂപ ചെലവിൽ നവീകരിച്ച വീട്ടിൽ താമസിക്കാൻ പോൾ ആന്റണിയുമില്ല. ഇതോടെ സുമാനുഷമെന്ന കെട്ടിടം കാടുകയറി നശിക്കുമെന്ന് ഉറപ്പാവുകയാണ്. വാസ്തു സംബന്ധമായ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക ചീഫ് സെക്രട്ടറിമാരും ഇവിടെ താമസിക്കാത്തത്. ഔദ്യോഗിക വസതിയിൽ താമസിക്കാത്തതിനാൽ വീട്ടുവാടക ബത്തയായി ചീഫ് സെക്രട്ടറിക്ക് വർഷം ഖജനാവിൽനിന്ന് നൽകുന്നതാകട്ടെ രണ്ടരലക്ഷത്തോളം രൂപയും. 2013-ലാണ് കവടിയാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച് 'സുമാനുഷം' എന്ന് പേരുനൽകി ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാക്കിയത്. ജിജി തോംസണായിരുന്നു അന്ന് ചീഫ് സെക്രട്ടറി. താമസമാക്കും മുമ്പ് ഗണപതിഹോമവും വെഞ്ചരിപ്പും അദ്ദേഹം നടത്തി. 2016 ഫെബ്രുവരിയിൽ വിരമിക്കുന്നതുവരെ ഈ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. ജിജി തോംസണുശേഷം ചുമതലയേറ്റെടുത്ത പി.കെ. മൊഹന്തി, മൂന്നുമാസം മാത്രമേ സർവീസ് ഉണ്ടായിരുന്നുള്ളൂവെന്ന് കാട്ടി ഇങ്ങോട്ടേക്ക് മാറിയല്ല. മൊഹന്തി മേയിൽ വിരമിച്ചു. ഇടതുസർക്കാ
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്ക് താമസിക്കാനായി മുക്കാൽകോടി രൂപ ചെലവിൽ നവീകരിച്ച വീട്ടിൽ താമസിക്കാൻ പോൾ ആന്റണിയുമില്ല. ഇതോടെ സുമാനുഷമെന്ന കെട്ടിടം കാടുകയറി നശിക്കുമെന്ന് ഉറപ്പാവുകയാണ്.
വാസ്തു സംബന്ധമായ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക ചീഫ് സെക്രട്ടറിമാരും ഇവിടെ താമസിക്കാത്തത്. ഔദ്യോഗിക വസതിയിൽ താമസിക്കാത്തതിനാൽ വീട്ടുവാടക ബത്തയായി ചീഫ് സെക്രട്ടറിക്ക് വർഷം ഖജനാവിൽനിന്ന് നൽകുന്നതാകട്ടെ രണ്ടരലക്ഷത്തോളം രൂപയും.
2013-ലാണ് കവടിയാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച് 'സുമാനുഷം' എന്ന് പേരുനൽകി ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാക്കിയത്. ജിജി തോംസണായിരുന്നു അന്ന് ചീഫ് സെക്രട്ടറി. താമസമാക്കും മുമ്പ് ഗണപതിഹോമവും വെഞ്ചരിപ്പും അദ്ദേഹം നടത്തി. 2016 ഫെബ്രുവരിയിൽ വിരമിക്കുന്നതുവരെ ഈ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. ജിജി തോംസണുശേഷം ചുമതലയേറ്റെടുത്ത പി.കെ. മൊഹന്തി, മൂന്നുമാസം മാത്രമേ സർവീസ് ഉണ്ടായിരുന്നുള്ളൂവെന്ന് കാട്ടി ഇങ്ങോട്ടേക്ക് മാറിയല്ല. മൊഹന്തി മേയിൽ വിരമിച്ചു.
ഇടതുസർക്കാർ അധികാരത്തിലേറിയശേഷം എസ്.എം. വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കി. 10 മാസത്തോളം വിജയാനന്ദ് ചീഫ് സെക്രട്ടറിയായെങ്കിലും അദ്ദേഹവും ഔദ്യോഗിക വസതിയിൽ താമസിച്ചില്ല. ഏപ്രിൽമുതൽ ഓഗസ്റ്റ് വരെ നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി. അവരും ഔദ്യോഗികവസതിയെ കൈയൊഴിഞ്ഞു. ഇതിനിടെ, മന്ത്രിയായപ്പോൾ കടകംപള്ളി സുരേന്ദ്രൻ ഈ വീട്ടിൽ താമസമാക്കി. ഏറെ കഴിയുന്നതിനുമുമ്പ് അദ്ദേഹത്തിന് വൈദ്യുതിവകുപ്പ് നഷ്ടമായി. പകരം ടൂറിസവും സഹകരണവും കിട്ടി. ആറുമാസം കഴിഞ്ഞ് കടകംപള്ളിയും വീട് ഉപേക്ഷിച്ചു.
അതിനുശേഷം അദ്ദേഹം തൈക്കാട് ഹൗസിലേക്ക് താമസം മാറ്റി. സൗകര്യക്കുറവുകാരണം മാറിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. കടകംപള്ളിക്കൊപ്പം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദനും ഈ വീട് താമസത്തിനായി നോക്കിയിരുന്നു. എന്നാൽ, വീടിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി അദ്ദേഹവും പിൻവാങ്ങി. അതിനിടെയാണ് പുതിയ ചീഫ് സെക്രട്ടറിയുമെത്തുന്നത്. പോൾ ആന്റണിക്കും ഈ കെട്ടിടത്തോട് താൽപ്പര്യമില്ല. പൂജപ്പുരയിലെ സ്വകാര്യ ഫ്‌ളാറ്റിലാണ് താമസം.
വാസ്തുവിനെ പേടിച്ചാണ് ആരും വീട് എടുക്കാത്തത്. ഈ വീട്ടിൽ താമസിച്ചാൽ പേരുദോഷമുണ്ടാകുമെന്നാണ് ആശങ്ക. ഇതോടെ കോടികൾ മുടക്കിയുണ്ടാക്കിയ വീട് വെറുതെ കിടക്കുകയാണ്.