- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനത്തിനായി കാത്തിരുന്നപ്പോൾ കാണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ലോഡ്ജിൽ മുറിയെടുത്ത ശേഷം ജോലി ചെയ്യുന്ന ഹോസ്റ്റലിലെത്തിയപ്പോൾ കൂടെ വരില്ലെന്ന് ശഠിച്ചു; വൈകിട്ട് വീണ്ടും കാണുവാനായി എത്തിയപ്പോൾ വാക്കുതർക്കമായി; കൈയിൽ കരുതിയ കത്തി കൊണ്ട് കുത്തി ഭർത്താവ് ഭാര്യയുടെ ജീവൻ കവർന്നു
കൊച്ചി: നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നത് വാക്കുതർക്കം മൂലം. പാലാരിവട്ടം - തമ്മനം റോഡിലെ ക്ഷേത്രത്തിന് മുൻവശത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി സുമയ്യയെ ഭർത്താവ് പുന്നപ്ര സ്വദേശി സജീർ നടുറോഡിൽ കുത്തിക്കൊന്നത്. ഇരുവരും എട്ടു മാസക്കാലമായി കുടുംബ പ്രശ്‌നങ്ങളാൽ പിരിഞ്ഞു താമസിക്കുകയായിരുന്നു. ഒന്നിച്ചു ജീവിക്കാൻ കഴിയില്ലാ എന്ന് മനസ്സിലാക്കി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. കേസ് കോടതിയിൽ നില നിൽക്കുമ്പോൾ നേരിട്ട് കാണണമെന്നാവശ്യപ്പെട്ട് ഭർത്താവായ സജീറിനെ സുമയ്യ ഇന്ന് രാവിലെ പാലാരി വട്ടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെയുള്ള ലേഡീസ് ഹോസ്റ്റലിൽ വാർഡനാണിവർ. സംസാരിക്കാനുണ്ട് എന്ന് പറഞ്ഞാണ് സജീറിനെ വിളിച്ചു വരുത്തിയത്. നേരിൽ കണ്ടപ്പോൾ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: - കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ന് നേരിൽ കാണാം എന്ന് ത
കൊച്ചി: നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നത് വാക്കുതർക്കം മൂലം. പാലാരിവട്ടം - തമ്മനം റോഡിലെ ക്ഷേത്രത്തിന് മുൻവശത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി സുമയ്യയെ ഭർത്താവ് പുന്നപ്ര സ്വദേശി സജീർ നടുറോഡിൽ കുത്തിക്കൊന്നത്. ഇരുവരും എട്ടു മാസക്കാലമായി കുടുംബ പ്രശ്‌നങ്ങളാൽ പിരിഞ്ഞു താമസിക്കുകയായിരുന്നു.
ഒന്നിച്ചു ജീവിക്കാൻ കഴിയില്ലാ എന്ന് മനസ്സിലാക്കി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. കേസ് കോടതിയിൽ നില നിൽക്കുമ്പോൾ നേരിട്ട് കാണണമെന്നാവശ്യപ്പെട്ട് ഭർത്താവായ സജീറിനെ സുമയ്യ ഇന്ന് രാവിലെ പാലാരി വട്ടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെയുള്ള ലേഡീസ് ഹോസ്റ്റലിൽ വാർഡനാണിവർ. സംസാരിക്കാനുണ്ട് എന്ന് പറഞ്ഞാണ് സജീറിനെ വിളിച്ചു വരുത്തിയത്. നേരിൽ കണ്ടപ്പോൾ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: - കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ന് നേരിൽ കാണാം എന്ന് തീരുമാനിച്ചത്. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം സജീർ രാവിലെ പാലാരിവട്ടത്തെത്തി. അടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ മുറിയും തരപ്പെടുത്തി. ശേഷം സുമയ്യയെ കാണുവാൻ ഹോസ്റ്റലിനടുത്തെത്തി. സുമയ്യയോട് തന്റെയൊപ്പം വരുവാൻ സജീർ നിർബന്ധിപ്പിച്ചു.
എന്നാൽ വരാൻ കഴിയില്ല എന്ന് പറഞ്ഞ് ഇരുവരും തർക്കമായി. ഇവിടെ നിന്നും തിരികെ പോയ ഇയാൾ കത്തിയുമായി വീണ്ടും എത്തുകയും സുമയ്യയെ റോഡിലേക്ക് വിളിച്ചു നിർത്തി സംസാരിക്കുകയുമായിരുന്നു. തന്റെയൊപ്പം ലോഡ്ജിലേക്ക് വന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് സജീർ ഭീഷണി മുഴക്കി. അപ്പോൾ കൊന്നാലും ഞാൻ വരില്ല എന്ന് സുമയ്യ പറഞ്ഞു. ഇതോടെ പ്രകോപിതനായ ഇയാൾ യുവതിയെ കുത്തുകയായിരുന്നു. നിലവിളിച്ച് യുവതി റോഡിൽവീണശേഷമാണ് പലർക്കും സംഭവം എന്താണെന്ന് മനസിലായത്.
ഓടി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ പൊലീസും നാട്ടുകാരും പിന്തുടർന്ന് പിടികൂടി. ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പാലാരിവട്ടം പൊലീസ് കേസെടുത്തു.