- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂനിയർ ഫ്രന്റ്സ് സമ്മർ വേവ്സിന് കോഴിക്കോട് തുടക്കമായി
കോഴിക്കോട് : കളിക്കാം പഠിക്കാം പഠനം നമുക്കുൽസവമാക്കാം എന്ന പ്രമേയത്തിൽ ജൂനിയർ ഫ്രന്റ്സ് ഏപ്രിൽ 1 മുതൽ 30 വരെ സംഘടിപ്പിക്കുന്ന സമ്മർ വേവ്സിന്റെ ഔപചാരിക ഉദ്ഘാടനം പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ ലത്തീഫ് നിർവഹിച്ചു. കോഴിക്കോട് കാരന്തൂർ അജ്വ ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീൻ അയ്യൂബി അധ്യക്ഷത വഹിച്ചു.ഉജ്വല ബാല്യം അവാർഡ് ജേതാവ് ഫാത്തിമ അൻഷി മുഖ്യാതിഥിആയിരുന്നു. ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്നിട്ടും സ്വന്തം കഴിവുകൾ കൊണ്ട് 12 ഭാഷകളിൽ പ്രാവീണ്യം നേടിയ ഫാത്തിമ അൻഷിക്ക് ജൂനിയർ ഫ്രന്റ്സ് രക്ഷാധികാരി ഇ.സുൽഫി മൊമെന്റോ നൽകി ആധരിച്ചു. സമ്മർ വേവ്സിന്റെ ഭാഗമായുള്ള മെമ്പർഷിപ്പ് കാംപയിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീൻ അയ്യൂബി കാരന്തൂർ യൂണിറ്റിലെ മുഹമ്മദ് ആദിലിന് നൽകി നിർവഹിച്ചു. പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി നിസാർ അഹമ്മദ്, ജൂനിയർ ഫ്രന്റ്സ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഹ്മദ് യാസീൻ, ജനറൽ സെക്രട്ടറി,മുഹമ്മദ് നാജിഹ്, സെക്രട്ടറി നജിയ ഷെറിൻ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന
കോഴിക്കോട് : കളിക്കാം പഠിക്കാം പഠനം നമുക്കുൽസവമാക്കാം എന്ന പ്രമേയത്തിൽ ജൂനിയർ ഫ്രന്റ്സ് ഏപ്രിൽ 1 മുതൽ 30 വരെ സംഘടിപ്പിക്കുന്ന സമ്മർ വേവ്സിന്റെ ഔപചാരിക ഉദ്ഘാടനം പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ ലത്തീഫ് നിർവഹിച്ചു.
കോഴിക്കോട് കാരന്തൂർ അജ്വ ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീൻ അയ്യൂബി അധ്യക്ഷത വഹിച്ചു.ഉജ്വല ബാല്യം അവാർഡ് ജേതാവ് ഫാത്തിമ അൻഷി മുഖ്യാതിഥിആയിരുന്നു. ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്നിട്ടും സ്വന്തം കഴിവുകൾ കൊണ്ട് 12 ഭാഷകളിൽ പ്രാവീണ്യം നേടിയ ഫാത്തിമ അൻഷിക്ക് ജൂനിയർ ഫ്രന്റ്സ് രക്ഷാധികാരി ഇ.സുൽഫി മൊമെന്റോ നൽകി ആധരിച്ചു.
സമ്മർ വേവ്സിന്റെ ഭാഗമായുള്ള മെമ്പർഷിപ്പ് കാംപയിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീൻ അയ്യൂബി കാരന്തൂർ യൂണിറ്റിലെ മുഹമ്മദ് ആദിലിന് നൽകി നിർവഹിച്ചു.
പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി നിസാർ അഹമ്മദ്, ജൂനിയർ ഫ്രന്റ്സ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഹ്മദ് യാസീൻ, ജനറൽ സെക്രട്ടറി,മുഹമ്മദ് നാജിഹ്, സെക്രട്ടറി നജിയ ഷെറിൻ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കോമേരി,ജൂനിയർ ഫ്രണ്ട്സ് സംസ്ഥാന കോഡിനേറ്റർ എസ്.എൽ സജാദ്, നാഷണൽ വിമൻസ് ഫ്രണ്ട് കുന്നമംഗലം ഡിവിഷൻ സെക്രട്ടറി ഫാത്തിമ സുഹ്റ, കുന്നമംഗലം ഡിവിഷൻ പ്രസിഡന്റ് അഹ്മദ് മുഹമ്മദ് നദ്വി,ജൂനിയർ ഫ്രണ്ട് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു.