ബ്രിസ്റ്റോൾ: കലാ മൂല്യം തെല്ലും ചോർന്നു പോകാതെ മനസിനെ ആനന്ദ സാഗരത്തിൽ ആറാടിക്കുവാൻ നർമ്മവും പാട്ടും നൃത്തവും കോർത്തിണക്കിയ  അത്യപൂർവ്വ കലവിരുന്നാണ് പ്രശസ്ത  ഹാസ്യ സമ്രാട്ട് കെ. എസ്. പ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന   സമ്മർ ഡ്രീംസ് 2015 മെഗാ സ്‌റ്റേജ് ഷോ   10 നു വെള്ളിയാഴ്ച വൈകുന്നേരം  കൃത്യം 6 മണിക്ക് സൗത്ത്‌മേഡ്  ഗ്രീൻ വേ സെന്ററിൽ അരങ്ങേറുന്നു

കെ.എസ്. പ്രസാദ്, സുധി കലാഭവൻ, സുധി പറവൂർ കൂട്ടുകെട്ട് ചിരിയുടെ മാലപടക്കത്തിന് തിരി കൊളുത്തുമ്പോൾ  പഴയതും പുതിയതും ആയ ശ്രുതി മധുര ഗാനങ്ങളുമായി  അഫ്‌സലും, അഖിലാ ആനന്ദും എത്തുന്നുഇവർക്ക് പുറമേ ബിജു ധവാനി നേതൃത്വം നല്കുന്ന നർത്തകർക്കൊപ്പം പ്രശസ്ത സിനിമാ താരം മീരാ നന്ദനും ചേരുന്ന ഈ അസുലഭ നിമിഷങ്ങൾ  ആസ്വദിക്കുവാൻ കലാ സ്‌നേഹികളായ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

ഷോയുടെ ഒരുക്കങ്ങൾ എല്ലാം ഏകദേശം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഇനിയും ടിക്കെറ്റ് ലഭിച്ചിട്ടില്ലാത്തവർ ടിക്കറ്റുകൾ കരസ്ഥമാക്കുവാൻ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക. വിനോദ് : 07402082867 , മാത്യു :07735220362 ,