- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർ ഡ്രീംസ് 2015 സ്‌റ്റേജ് ഷോ ഏപ്രിൽ പത്തിന് സൗത്ത്‌മേഡ് ഗ്രീൻവേ സെന്ററിൽ
ബ്രിസ്‌റ്റോൾ : ബ്രിസ്‌റ്റോൾ മലയാളികൾക്ക് സംഗീത, നൃത്ത്യ , കോമഡിയുടെയും ദൃശ്യവിരുന്നൊരുക്കാൻ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സമ്മർ ഡ്രീംസ് 2015 സ്‌റ്റേജ് ഷോ ഏപ്രിൽ 10 നു സൗത്ത്‌മേഡ് ഗ്രീൻവേ സെന്ററിൽ വൈകുന്നേരം 6.00 നു അരങ്ങേറുന്നു. കോമഡി മിമിക്രി വേദികളിലെ മുടി ചൂടാ മന്നനും കൊച്ചിൻ ഗിന്നസിന്റെ അമരക്കാരനുമായ കെ . എസ് . പ്രസാദ് ആണ് ഈ സ്
ബ്രിസ്‌റ്റോൾ : ബ്രിസ്‌റ്റോൾ മലയാളികൾക്ക് സംഗീത, നൃത്ത്യ , കോമഡിയുടെയും ദൃശ്യവിരുന്നൊരുക്കാൻ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സമ്മർ ഡ്രീംസ് 2015 സ്‌റ്റേജ് ഷോ ഏപ്രിൽ 10 നു സൗത്ത്‌മേഡ് ഗ്രീൻവേ സെന്ററിൽ വൈകുന്നേരം 6.00 നു അരങ്ങേറുന്നു.
കോമഡി മിമിക്രി വേദികളിലെ മുടി ചൂടാ മന്നനും കൊച്ചിൻ ഗിന്നസിന്റെ അമരക്കാരനുമായ കെ . എസ് . പ്രസാദ് ആണ് ഈ സ്‌റ്റേജ് ഷോയുടെ സംവിധായകൻ. സംഗീത വിഭാഗത്തെ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ അഫ്‌സലും ഐഡിയ സ്റ്റാർ സിംഗറിലൂടെ ഏവരുടെയും പ്രീതി നേടിയ അഖില ആനന്ദും ആണ്.
നൃത്ത്യ വിസ്മയമൊരുക്കുന്നതിനു ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്നാ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ പ്രശസ്ത സിനിമാ താരവും ഡാൻസറും ആയ മീരാ നന്ദൻ നേതൃത്വം നൽകുന്നു. ഇവർക്കൊപ്പം മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന കൊറിയോഗ്രാഫർ ആയ ബിജു ധ്വനിയും സംഘവും ചേരുന്നു. കൂടാതെ സുധി കലാഭവൻ , സുധീർ സുകുമാരൻ എന്നിവ ർക്കൊപ്പം നിരവധി കലാകാരന്മാരും പങ്കെടുക്കുന്നു. ഈ അസുലഭ മുഹൂർത്തം കാണുവാൻ കണ്ടാസ്വദിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു..
ടിക്കെറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: അനിൽ : 07806096705, വിനോദ് : 07402082867, നിജു: 07825269439,
കൊച്ചുമോൻ: 07405637335 , മാത്യു: 07735220362