കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സമ്മർ ഫെസ്റ്റിവെൽ 2015 12.06.2015 വെള്ളിയാഴ്ച വൈകുന്നേരം 8.30ന് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പറഞ്ഞു.

ഗാനമേള, സിനിമാറ്റിക് ഡാൻസ്, മറ്റ് വിനോദ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ക്ലബ് ആർസ് സംഗ്, വനിതാ വേദി, ബാല വേദി തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.