- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ ഗൾഫ് വിദ്യാർത്ഥികളെയും പരിഗണിക്കണം; കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി
കൽബ: സംസ്ഥാന ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ ഗൾഫ് വിദ്യാർത്ഥികളെ കൂടി പരിഗണിക്കണമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആവശ്യപ്പെട്ടു. ക്ലബ് സംഘടിപ്പിച്ച സമ്മർ ഫെസ്റ്റിവെൽ 2015 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് ഗൾഫ് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തി
കൽബ: സംസ്ഥാന ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ ഗൾഫ് വിദ്യാർത്ഥികളെ കൂടി പരിഗണിക്കണമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആവശ്യപ്പെട്ടു. ക്ലബ് സംഘടിപ്പിച്ച സമ്മർ ഫെസ്റ്റിവെൽ 2015 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് ഗൾഫ് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഗ്രേസ് മാർക്കിനുള്ള അവസരം ഇല്ലാതാകുന്നു. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളെ പോലും പരിഗണിക്കുന്നില്ല. പലകുറി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ് ആക്ടിങ് പ്രസിഡന്റ് എൻ എം അബ്ദുൾ സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. അൻപതിലധികം കുട്ടികൾ പങ്കെടുത്ത വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. നല്ല നിലവാരം പുലർത്തി അവസരങ്ങൾ കുറവായ പ്രദേശത്തെ കുട്ടികൾ വലിയ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ക്ലബ് വനിതാ വിഭാഗം, ബാലവേദി, ആർട്‌സ് വിങ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാടൻ വിഭവങ്ങളുടെ തട്ടുകട പ്രത്യേക ആകർഷണമായിരുന്നു. ട്രഷറർ ടി പി മോഹൻദാസ് ജോയിന്റ് സെക്രട്ടറി കെ സുബൈർ, ആർട്‌സ് സെക്രട്ടറി ആന്റോ വി കെ, മുരളീധരൻ, ഗോപി ബാബു, ശിവദാസൻ, നിസാർ അഹമ്മദ്, അബിൻ ഷാഫി, ആന്റണി തുടങ്ങിയവരും വനിതാ വിഭാഗം ഭാരവാഹികളായ ഷൈല സമദ്, നജ്‌ല, ബാലവിഭാഗം കൺവീനർമാരായ ആഫ്താണ്ട, അമൽ എന്നിവരും നേതൃത്വം നൽകി.