മനാമ: ഒരു മാസം നീളുന്ന സമ്മർ ഫെസ്റ്റിവലിനോടനുബന്ധിച്ച സാംസ്‌കാരിക പരിപാടികൾ വീക്ഷിക്കാൻ നഖൂൽ സിറ്റിയിൽ എത്തുന്നത് ആയിരങ്ങൾ.ഈമാസം ആദ്യവാരം തന്നെ റെക്കോർഡ് ജനക്കൂട്ടമാണ് നഖൂൽ സിറ്റിയിൽ എത്തിയത്.

സന്ദർശകരെ കാത്ത് നിറപ്പകിട്ടാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ശിൽപശാലകൾ, അക്രലിക് പെയ്ന്റിങ്, ഹോം തിയറ്റർ, നൃത്തം, സംഗീതം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടത്തെ#ുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമുദ്ദേശിച്ചാണ് പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഈജിപ്ത്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രത്യേക പ്രകടനവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.