ഓർലാന്റോ: 'മൈ ഓൺ റീഡറിന്റെ' (MyOn Reader) ആഭിമുഖ്യത്തിൽ എലിമെന്ററി, മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ട സമ്മർ റീഡിങ് കോമ്പറ്റീഷനിൽ ഓർലാന്റോ സൺസെറ്റ് പാർക്ക് എലിമെന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ കെവിൻ ഫിലിപ്പ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി. പുസ്തകങ്ങളെ സ്‌നേഹിക്കുന്ന കെവിന് കൈനിറയെ പുസ്തകങ്ങളും, ഐപാഡും സമ്മാനമായി ലഭിച്ചു. സ്‌കൂൾ ഡിസ്ട്രിക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് ഒരു ഐപാഡും ലഭിച്ചു.

പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളിയിൽ നിന്ന് ഒമ്പതു വർഷങ്ങൾക്കു മുമ്പ് ഫ്‌ളോറിഡയിലേക്ക് കുടിയേറിയവരാണ് കെവിന്റെ മാതാപിതാക്കൾ. അതേ സ്‌കൂളിലെ കിന്റർഗാർഡൻ വിദ്യാർത്ഥിയായ ജസ്റ്റിൻ ഏക സഹോദരനാണ്.