ഹൈഡൽബർഗ്: ഹൈഡൽബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ കേരള ജർമൻ കൾച്ചറൽ ഫോറവും(eV) വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രോവിൻസും(eV) സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മർഫെസ്‌ററ്  18 ന് നടക്കും.

ഹൈഡൽബർഗ് സെന്റ് മരിയൻ പള്ളി ഹാളിൽ വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന സമ്മർഫെസ്‌ററിൽ ഇന്ത്യൻ ക്‌ളാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, വയലിൻ കച്ചേരി, ഗസൽ, തിരുവാതിരകളി തുടങ്ങിയ വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറും. കൂടാതെ ഇന്ത്യൻ രീതിയിലുള്ള ആഹാരവും ഉണ്ടായിരിക്കും.

യാന്ത്രിക ജീവിതത്തിന്റെ പരിമുറുക്കത്തിൽ നിന്ന് ആശ്വാസം തേടിയുള്ള യാത്രയിൽ കലയുടെ നൂപുരധ്വനിയുടെ ചിലങ്കകൾ കഥപറയുന്ന സമ്മർഫെസ്‌ററിലേയ്ക്ക് ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്:

ഐസക് കണ്ണന്താനം 06221 707840,
സാജോ ഹെന്റി 0221 7096502,
പ്രകാശ് നാരായണൻ 07253 9872844,
മിഷായേൽ കാച്ചപ്പിള്ളി 06731 4840740,
ബേബി കലയംങ്കേരി 06142 68449,
സ്മിത നായർ 07253 2099987,
ജോസഫ് വെള്ളാപ്പള്ളി 07231 766870

സ്ഥലം:

Gemeindehaus St.Marienkirche
Marktstraase 43, 69123 Heidelberg