- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കേന്ദ്ര അരുൺ ജയ്റ്റ്‌ലിക്കെതിരായ അപകീർത്തിപരമായ പരാമർശങ്ങളുടെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും മറ്റ് അഞ്ച് എഎപി നേതാക്കൾക്കും സമൻസ് അയയ്ക്കാൻ കോടതി നിർദ്ദേശം. കേജരിവാളിനു പുറമേ എഎപി നേതാക്കളായ കുമാർ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവർക്കും സമൻസ് അയയ്ക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്. സ്വകാര്യ മീഡിയ കമ്പനിയിൽ ജയ്റ്റ്‌ലിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന കേജരിവാളിന്റെ ആരോപണത്തിനെതിരേയാണു ജയ്റ്റ്‌ലി കോടതിയെ സമീപിച്ചത്. നേരത്തെ, കോടതി ജയ്റ്റ്‌ലിയുടെയും മറ്റു സാക്ഷികളുടെയും വാദം കേട്ടിരുന്നു. ജനുവരി അഞ്ചിനാണ് ജയ്റ്റ്‌ലി കോടതിക്കു മുന്നിൽ ഹാജരായത്.കോടതിയിൽ ഹർജി നൽകിയതിനുശേഷവും എഎപി നേതാക്കൾ അപകീർത്തിപരമായ പരാമർശങ്ങൾ തുടർന്നെന്നും ജയ്റ്റ്‌ലി കോടതിയിൽ ആരോപിച്ചിരുന്നു. ഡൽഹി ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെടുത്തിയും കേജരിവാൾ ജയ്റ്റ്‌ലിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ന്യൂഡൽഹി: കേന്ദ്ര അരുൺ ജയ്റ്റ്‌ലിക്കെതിരായ അപകീർത്തിപരമായ പരാമർശങ്ങളുടെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും മറ്റ് അഞ്ച് എഎപി നേതാക്കൾക്കും സമൻസ് അയയ്ക്കാൻ കോടതി നിർദ്ദേശം. കേജരിവാളിനു പുറമേ എഎപി നേതാക്കളായ കുമാർ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവർക്കും സമൻസ് അയയ്ക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്.
സ്വകാര്യ മീഡിയ കമ്പനിയിൽ ജയ്റ്റ്‌ലിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന കേജരിവാളിന്റെ ആരോപണത്തിനെതിരേയാണു ജയ്റ്റ്‌ലി കോടതിയെ സമീപിച്ചത്. നേരത്തെ, കോടതി ജയ്റ്റ്‌ലിയുടെയും മറ്റു സാക്ഷികളുടെയും വാദം കേട്ടിരുന്നു. ജനുവരി അഞ്ചിനാണ് ജയ്റ്റ്‌ലി കോടതിക്കു മുന്നിൽ ഹാജരായത്.കോടതിയിൽ ഹർജി നൽകിയതിനുശേഷവും എഎപി നേതാക്കൾ അപകീർത്തിപരമായ പരാമർശങ്ങൾ തുടർന്നെന്നും ജയ്റ്റ്‌ലി കോടതിയിൽ ആരോപിച്ചിരുന്നു. ഡൽഹി ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെടുത്തിയും കേജരിവാൾ ജയ്റ്റ്‌ലിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

