- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടൂൾകിറ്റ് കേസിൽ ബിജെപി ദേശീയ വക്താവ് സാംപിത് പത്രക്ക് സമൻസ്; നടപടി ലെറ്റർഹെഡ് വ്യാജമായി ചമക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്ന എൻ.എസ്. യുവിന്റെ പരാതിയിൽ

X
റായ്പുർ: ടൂൾ കിറ്റ് കേസിൽ ബിജെപി ദേശീയ വക്താവ് സാംപിത് പത്രയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഛത്തീസ്‌ഗഡ് പൊലീസ്. ഇന്ന് വൈകിട്ട് നാലിന് ഹാജരാകാനാണ് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരിട്ടോ ഓൺലൈനായോ ഹാരജരാകാമെന്ന് സമൻസിൻ വ്യക്തമാക്കിയിട്ടുണ്ട്. ഹാജരായില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.
കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യുവാണ് പത്രക്കും മുൻ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങിനുനെതിരെ പരാതി നൽകിയത്. എ.ഐ.സി.സി ഗവേഷക വിഭാഗത്തിന്റെ ലെറ്റർഹെഡ് വ്യാജമായി ചമക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്നായിരുന്നു എൻ.എസ്.യുവിന്റെ പരാതി.
Next Story


