- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെയാണ് സൂര്യൻ ഇത്രയധികം അകലെ ഇങ്ങനെ കത്തിജ്വലിക്കുന്നത് എന്നറിയാമോ...? സൂര്യന്റെ അഗ്‌നികിരണങ്ങൾ ഭൂമിയെ ഒരിക്കൽ കരിച്ച് കളയുമെന്നും അറിയാമോ..? ഭൗമശാസ്ത്രജ്ഞരുടെ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ
സൂര്യൻ എന്നും മനുഷ്യന് ഒരു അത്ഭുത പ്രതിഭാസമാണ്. സൂര്യൻ എങ്ങനെയാണ് ഇത്രയധികം അകലെ കത്തിജ്വലിച്ച് നിൽക്കുന്നതെന്നതിന് പുതിയ വിശദീകരണവുമായി ഒരു പറ്റം ഗവേഷകർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പുറമെ ഭൂമിയിലെ ജീവനെ നാം കണക്ക് കൂട്ടിയതിനേക്കാൾ വേഗത്തിൽ നശിപ്പിക്കുമെന്ന് ഭൗമശാസ്ത്രജ്ഞന്മാരുടെ സംഘം മുന്നറിയിപ്പേകുന്നുമുണ്ട്. സൂര്യന്റെ അഗ്‌നികിരണങ്ങൾ ഒരിക്കൽ ഭൂമിയെ കരിച്ച് കളയുമെന്നും അവർ വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ മുന്നറിയിപ്പനുസരിച്ച് സൂര്യൻ 3.5 ബില്യൺ വർഷത്തിനിടെ ഭൂമിയെ എരിച്ച് കളയുമെന്നാണ് പ്രവചനം. സൂര്യന്റെ കിരണങ്ങളുടെ ശക്തി വർധിച്ച് വരുന്നതാണ് ഇതിന് കാരണമെന്നും അവർ വിശദീകരിക്കുന്നു. ഹൈഡ്രജൻ ആറ്റങ്ങളെ ഹീലിയം ആറ്റങ്ങളായി എരിച്ച് കളഞ്ഞ് കൊണ്ടാണ് സൂര്യൻ നിലനിൽക്കുന്നത്. ഓരോ സെക്കൻഡിലും 600 മില്യൺ ടൺ ഹൈഡ്രജനാണ് സൂര്യൻ അതിന്റെ കോറിൽ എരിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കാലം ചെല്ലുന്തോറും സൂര്യന്റെ തിളക്കവും ചൂടും വർധിച്ച് അത് ഭൂമിയുടെ സർവനാശത്തിൽ കലാശിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരി
സൂര്യൻ എന്നും മനുഷ്യന് ഒരു അത്ഭുത പ്രതിഭാസമാണ്. സൂര്യൻ എങ്ങനെയാണ് ഇത്രയധികം അകലെ കത്തിജ്വലിച്ച് നിൽക്കുന്നതെന്നതിന് പുതിയ വിശദീകരണവുമായി ഒരു പറ്റം ഗവേഷകർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് പുറമെ ഭൂമിയിലെ ജീവനെ നാം കണക്ക് കൂട്ടിയതിനേക്കാൾ വേഗത്തിൽ നശിപ്പിക്കുമെന്ന് ഭൗമശാസ്ത്രജ്ഞന്മാരുടെ സംഘം മുന്നറിയിപ്പേകുന്നുമുണ്ട്. സൂര്യന്റെ അഗ്‌നികിരണങ്ങൾ ഒരിക്കൽ ഭൂമിയെ കരിച്ച് കളയുമെന്നും അവർ വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ മുന്നറിയിപ്പനുസരിച്ച് സൂര്യൻ 3.5 ബില്യൺ വർഷത്തിനിടെ ഭൂമിയെ എരിച്ച് കളയുമെന്നാണ് പ്രവചനം. സൂര്യന്റെ കിരണങ്ങളുടെ ശക്തി വർധിച്ച് വരുന്നതാണ് ഇതിന് കാരണമെന്നും അവർ വിശദീകരിക്കുന്നു.
ഹൈഡ്രജൻ ആറ്റങ്ങളെ ഹീലിയം ആറ്റങ്ങളായി എരിച്ച് കളഞ്ഞ് കൊണ്ടാണ് സൂര്യൻ നിലനിൽക്കുന്നത്. ഓരോ സെക്കൻഡിലും 600 മില്യൺ ടൺ ഹൈഡ്രജനാണ് സൂര്യൻ അതിന്റെ കോറിൽ എരിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കാലം ചെല്ലുന്തോറും സൂര്യന്റെ തിളക്കവും ചൂടും വർധിച്ച് അത് ഭൂമിയുടെ സർവനാശത്തിൽ കലാശിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.അടുത്ത ബില്യൺ വർഷങ്ങളിൽ സൂര്യന്റെ ചൂടും തിളക്കവും വർധിക്കുമെന്നും അത് കടുത്ത അനിശ്ചിതത്ത്വത്തിനാണ് വഴിയൊരുക്കുന്നതെന്നും യൂണിവേഴ്‌സിറ്റി ഓഫ് സസെക്‌സിലെ ആസ്‌ട്രോഫിസിസ്റ്റായ ജില്ലിയാൻ സ്‌കുഡെർ മുന്നറിയിപ്പേകുന്നു.
സൂര്യനിൽ നിന്നും വരുന്ന ചൂട് വരും വർഷങ്ങളിൽ ഭൂമിയിൽനിന്നും കൂടുതൽ ജലം ബാഷ്പീകരിച്ച് പോകുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇത്തരത്തിൽ ബാഷ്പീകരിച്ച് മുകളിലേക്ക് പോകുന്ന ജലം അന്തരീക്ഷത്തിൽ ഒരു ഗ്രീൻഹൗസ് ഗ്യാസ് പോലെ പ്രവർത്തിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന താപത്തെ കൂടുതലായി പിടിച്ച് വയ്ക്കാൻ അന്തരീക്ഷത്തിലെ ജലം വഴിയൊരുക്കുമെന്നും തൽഫലമായി ഭൂമിയിലെ ചൂട് വർധിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.ഇതിനെ തുടർന്ന് കൂടുതൽ ജലം ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു.
സൂര്യനിൽ നിന്നുമുള്ള ഊർജം തുടർന്നും ഭൂമിയുടെ അന്തരീക്ഷത്തിൽ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നത് തുടരുന്നതായിരിക്കും. ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വേർപെടുത്തുന്ന പ്രക്രിയ ത്വരിതപ്പെടുന്നത് ഭൂമി വരളാനും ജലക്ഷാമം രൂക്ഷമാകാനും വഴിയൊരുക്കുമെന്നും ഗവേഷകർ പ്രവചിക്കുന്നു.3.5 ബില്യൺ വർഷങ്ങൾക്കുള്ളിൽ സൂര്യൻ ഇപ്പോഴുള്ളതിനേക്കാൾ 35 ശതമാനം തിളക്കമുള്ളതായിത്തീരുമെന്നും തൽഫലമായി ഭൂമിയെ എരിച്ച് കളഞ്ഞ് ഒരു പാഴ്‌നിലമാക്കുന്നതിന് സൂര്യന് കരുത്തുണ്ടാകുമെന്നും പ്രവചനമുണ്ട്. തുടർന്ന് സസ്യ ജന്തു ജാലങ്ങളില്ലാത്ത സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ പോലെ ഭൂമിയും ആയിത്തീരും.