മനാമ: കനത്ത ചൂടിൽ വെന്തുരുകുന്ന ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്താൻ മുനിസിപ്പാലിറ്റി ആലോചിക്കുന്നു. ചൂട് കനത്തതോടെ പലർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും സൂപ്യതാപമേൽക്കുകയും ചെയ്യുന്ന വാർത്തകൾ വിവിധയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സമയ മാറ്റം പരിഗണിക്കുന്നത്.

കൊടിയ ചൂടിൽ രാവിലെ മുതൽ ഉച്ചവരെ ജോലി ചെയ്യുന്നതിന് പകരം വൈകുന്നേരം തൊട്ട് രാത്രി വരെ ജോലി ചെയ്യുന്നതാണ് ജീവനക്കാർക്ക് കൂടുതൽ സൗകര്യപ്രദമാവുകയെന്നാണ് വിലയിരുത്തൽ. പുതിയ നിർദ്ദേശം തൊഴിലാളികളെ സംബന്ധിച്ച് വളരെ ഗുണകരമാകുമെന്ന് കരുതുന്നു.