- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൺ നെറ്റ്‌വർക്കിന്റെ ചാനൽ പൂട്ടുന്ന കേന്ദ്രം അംബാനിയെ തൊടാൻ ഭയക്കുന്നതെന്തേ? അനിൽ അംബാനി ഗ്രൂപ്പിനോട് കേന്ദ്ര സർക്കാരിന് പ്രത്യേക താത്പര്യമെന്ന് ആരോപിച്ച് സൺടിവി
ചെന്നൈ: അനിൽ അംബാനി ഗ്രൂപ്പിനോട് കേന്ദ്രസർക്കാർ പ്രത്യേക താത്പര്യത്തോടെ പെരുമാറുന്നുവെന്ന് കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺടിവി നെറ്റ്‌വർക്കിന്റെ ആരോപണം. 2ജി അഴിമതിയിൽ സൺനെറ്റ്‌വർക്കിനൊപ്പം അംബാനി ഗ്രൂപ്പിനെതിരെയും കേസ് നിലനിൽക്കെ അംബാനി ഗ്രൂപ്പിനോട് സർക്കാർ പ്രത്യേക താത്പര്യത്തോടെ പെരുമാറുകയാണെന്നാണ് സൺനെറ്റ്‌വർക്ക്
ചെന്നൈ: അനിൽ അംബാനി ഗ്രൂപ്പിനോട് കേന്ദ്രസർക്കാർ പ്രത്യേക താത്പര്യത്തോടെ പെരുമാറുന്നുവെന്ന് കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺടിവി നെറ്റ്‌വർക്കിന്റെ ആരോപണം. 2ജി അഴിമതിയിൽ സൺനെറ്റ്‌വർക്കിനൊപ്പം അംബാനി ഗ്രൂപ്പിനെതിരെയും കേസ് നിലനിൽക്കെ അംബാനി ഗ്രൂപ്പിനോട് സർക്കാർ പ്രത്യേക താത്പര്യത്തോടെ പെരുമാറുകയാണെന്നാണ് സൺനെറ്റ്‌വർക്ക് ആരോപിക്കുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള എഫ്എം ലേലം സർക്കാർ തടഞ്ഞതിനു പിന്നാലെയാണ് ആരോപണവുമായി സൺ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ റേഡിയോ സ്‌റ്റേഷനുകൾ ഉള്ളത് സൺ നെറ്റ്‌വർക്കിനാണ്.
വൻ ബിസിനസുകാരുടെ നിയന്ത്രണത്തിലുള്ള നിരവധി ടിവി, എഫ്എം ചാനലുകൾ രാജ്യത്തുണ്ടെന്നും 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് ഇവയ്‌ക്കെതിരെയും കേസ് വിധി പറയാനുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗിനെഴുതിയ കത്തിൽ മാരൻ പറയുന്നു. ഈ കമ്പനികളുടെ സുരക്ഷാ ക്ലിയറൻസ് തടഞ്ഞിട്ടില്ലെന്നും മാരൻ കത്തിൽ ആരോപിക്കുന്നു.
അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് മീഡിയയുടെ നേതൃത്വത്തിലുള്ള ബിഗ് ടിവി, ബിഗ് എഫ്എം എന്നിവയെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് സൺടിവി സിഇഒ കെ. ഷൺമുഖം മറ്റൊരു കത്തും രാജ്‌നാഥ് സിംഗിന് അയച്ചിട്ടുണ്ട്. ഇതിൽ എഡിഎജി ചുമത്തിയിട്ടുള്ള കേസിന്റെ വിശദാംശങ്ങളും നൽകിയിട്ടുണ്ട്.
ടു ജി അഴിമതി കേസിൽ ആരോപണ വിധായരായ സൺ ഗ്രൂപ്പിന് കീഴിലുള്ള ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറൻസ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരുന്നു. ഇതോട കടുത്ത പ്രതിസന്ധിയിലേക്കാണ് ഗ്രൂപ്പിന് കീഴിലുള്ള 33 ചാനലുകൾ നീങ്ങിയത്. കലാനിധി മാരനെതിരെ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചത്.
കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരൻ സൺ ചാനലിന് അനധികൃതമായി 300ലേറെ ഹൈസ്പീഡ് ബിഎസ്എൻഎൽ ടെലിഫോൺ ലൈനുകൾ അനുവദിച്ചിരുന്നു. ഈ കേസിൽ ദയാനിധി മാരനെതിരെയും കലാ നിധി മാരനെതിരെയും സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ദയാനിധി മരാൻ 2ജി കേസിലും കലാനിധി മാരൻ എയർസെൽ മാക്‌സിസ് ഇടപാട് കേസിലും ആരോപണവിധേയനായ വ്യക്തിയാണ്. രാജ്യത്തെ ഏറ്റവും വലിയ ചാനൽ ശൃംഖലകളിലൊന്നാണ് സൺ നെറ്റ്‌വർക്ക്. സൺ ഗ്രൂപ്പ് രാജ്യത്ത് ഒമ്പതരക്കോടി വീടുകളിൽ കേബിൾ ടിവി നൽകുന്നു.
നേരത്തേ, സൺ നെറ്റ്‌വർക്കിന്റെ 40 എഫ്എം റേഡിയോ സ്‌റ്റേഷനുകൾക്കും ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിട്ടും ഈ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.