- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് ഒരുമാസമായി ഗുരുതരാവസ്ഥയിൽ; ശ്വാസകോശം മാറ്റിവയ്ക്കാതെ രക്ഷപ്പെടുത്താനാകില്ല; സഹപ്രവർത്തകന് വേണ്ടി സഹായമഭ്യർഥിച്ച് നടി സുനൈന
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകന് വേണ്ടി സഹായം അഭ്യർത്ഥിച്ച് നടി സുനൈന. നിർമ്മാതാവായ അവിനാഷ് സലാന്ദ്രയ്ക്ക് വേണ്ടിയാണ് നടി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി അവിനാഷ് കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്. ശ്വാസകോശം മാറ്റിവയ്ക്കാതെ രക്ഷപ്പെടുത്താനാകില്ലെന്നും ചികിത്സയ്ക്കുള്ള പണമില്ലെന്നും സുനൈന വീഡിയോയിൽ പറയുന്നു.
തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വേണ്ട ചെലവുകൾ താങ്ങാൻ അവിനാശിന്റെ കുടുംബത്തിന് സാധിക്കുകയില്ല. സഹായങ്ങൾ ചെറുതോ വലുതോ ആകട്ടെ, നിങ്ങളെകൊണ്ട് സാധിക്കുന്നത് കുടുംബത്തിന് നൽകുക- സുനൈന പറയുന്നു.
I'm not someone who can do any kind of public speaking, I am not great at it. But when I do something like this, please know that must be very important. ‼️URGENT MESSAGE‼️ #COVIDEmergencyIndia #covidsosindia #Covid19IndiaHelp https://t.co/DxyAURMcvJ pic.twitter.com/T1be3h1vCT
- SUNAINAA (@TheSunainaa) May 31, 2021
മറുനാടന് ഡെസ്ക്