- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റപത്രം സമർപ്പിച്ചാലും ഏത് നിമിഷവും അറസ്റ്റ് ചെയ്യാം; ചാർജ് ചെയ്തിരിക്കുന്നത് 13 വർഷം വരെ തടവ് ലഭിക്കാവുന്ന രണ്ട് കുറ്റങ്ങൾ; ആത്മഹത്യ പ്രേരണയ്ക്ക് പത്ത് വർഷം വരെയും ഗാർഹിക പീഡനത്തിന് മൂന്ന് വർഷം വരേയും തടവ് ലഭിക്കാം; സുനന്ദയുടെ പത്രസമ്മേളനവും മൊഴികളും തെളിവാകും; ശശി തരൂർ നേരിടുന്നത് ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണം
ന്യൂഡൽഹി: പ്രധാനമന്ത്രിസ്ഥാനത്തേക്ക് പോലും ഉയർന്ന് വന്ന പേരാണ് ശശി തരൂരിന്റേത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് തവണ വിജയം നേടിയ ശശി തരൂർ ബിജെപിയെ സമർത്ഥമായി പ്രതിരോധിക്കുന്നതിന് രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് നിന്നുള്ള പ്രവർത്തനത്തിലായിരുന്നു. പ്രൊഫഷണൽ കോൺഗ്രസിന്റെ അമരക്കാരനെന്ന നിലയിൽ കോൺഗ്രസിന്റെ ദേശീയ നേതാവായും മാറി. അതിനിടെയാണ് സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ ഡൽഹി പൊലീസ് ശശി തരൂരിനെ പ്രതിചേർക്കുന്നത്. കൊലപാതക കുറ്റം ശശി തരൂരിനെതിരെ ചുമത്തിയിട്ടില്ലെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പോന്ന വകുപ്പുകൾ തരൂരിനെതിരെയുണ്ട്. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി തരൂർ തിരുവനന്തപുരത്ത് സജീവമായിരുന്നു. ഇതിനിടെയാണ് ഡൽഹി പൊലീസ് നാടകീയ നീക്കം നടത്തുന്നത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പാട്യാല കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്ന മുറിവുകൾ തനിയെ എൽപ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകള
ന്യൂഡൽഹി: പ്രധാനമന്ത്രിസ്ഥാനത്തേക്ക് പോലും ഉയർന്ന് വന്ന പേരാണ് ശശി തരൂരിന്റേത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് തവണ വിജയം നേടിയ ശശി തരൂർ ബിജെപിയെ സമർത്ഥമായി പ്രതിരോധിക്കുന്നതിന് രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് നിന്നുള്ള പ്രവർത്തനത്തിലായിരുന്നു. പ്രൊഫഷണൽ കോൺഗ്രസിന്റെ അമരക്കാരനെന്ന നിലയിൽ കോൺഗ്രസിന്റെ ദേശീയ നേതാവായും മാറി. അതിനിടെയാണ് സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ ഡൽഹി പൊലീസ് ശശി തരൂരിനെ പ്രതിചേർക്കുന്നത്. കൊലപാതക കുറ്റം ശശി തരൂരിനെതിരെ ചുമത്തിയിട്ടില്ലെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പോന്ന വകുപ്പുകൾ തരൂരിനെതിരെയുണ്ട്. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി തരൂർ തിരുവനന്തപുരത്ത് സജീവമായിരുന്നു. ഇതിനിടെയാണ് ഡൽഹി പൊലീസ് നാടകീയ നീക്കം നടത്തുന്നത്.
ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പാട്യാല കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്ന മുറിവുകൾ തനിയെ എൽപ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡൽഹി പൊലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ മാസം 24ന് പട്യാല കോടതിയിൽ കേസ് പരിഗണിക്കും. കേസ് സെഷൻസ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും പട്യാല കോടതി സ്വീകരിക്കുക. 2014 ജനുവരി 17നാണ് ഡൽഹിയിലെ ഹോട്ടൽ ലീലാ പാലസിലാണ് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദർശിച്ച ശേഷം ഡൽഹിയിലെത്തിയ ശേഷമായിരുന്നു മരണം. തിരുവനന്തപുരത്ത് വച്ച് സുനന്ദ തരൂരിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ ആത്മഹത്യാ പ്രേരണയിൽ കുടുങ്ങുന്നത്. സുനന്ദയുടേത് സ്വാഭാവിക മരണമാണെന്നായിരുന്നു ആദ്യം മുതൽ തരൂർ എടുത്ത നിലപാട്. എന്നാൽ സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷാംശം ഈ വാദം പൊളിച്ചു.
കേസിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട എഫ് ഐ ആറിൽ ഒരിക്കലും ശശി തരൂരിനെ പ്രതിയാക്കിയിരുന്നില്ല. നേരിട്ട് കുറ്റപത്രത്തിലാണ് പ്രതിയാകുന്നത്. ഐപിഎസിയിലെ 498 എ വകുപ്പും 306ഉം ആണ് ചുമത്തിയരിക്കുന്നത്. ഭർത്താവോ ബന്ധുക്കളോ സ്തീകളോട് കാട്ടുന്ന ക്രൂരത തടയുന്നതാണ് ഈ വകുപ്പ്. 306 ആത്മഹത്യാ പ്രേരണയും. 306 വകുപ്പ് പ്രകാരം പത്തുകൊല്ലം വരെ തടവ് ലഭിക്കാം. 498 എയിൽ 3 കൊല്ലമാണ് പരമാവധി ശിക്ഷ. അതായത് കുറ്റക്കാരനാണെന്ന് കണ്ടാൽ 13 കൊല്ലം വരെ ശശി തരൂരിന് ശിക്ഷ കിട്ടും. വിചാരണ നടപടികൾ ഉടൻ തുടങ്ങാനാണ് സാധ്യത. ഇത് പൂർത്തിയാകാൻ ഒരു വർഷമെങ്കിലും വേണ്ടി വരും. കുറ്റപത്രത്തിനെ ചോദ്യം ചെയ്ത് ശശി തരൂരിന് കോടതികളേയും സമീപിക്കാം. ഇങ്ങനെ വലിയൊരു നിയമപോരാട്ടത്തിലേക്ക് ശശി തരൂരിനെ തള്ളിവിടുന്നതാണ് ഡൽഹി പൊലീസിന്റെ ഇടപെടൽ.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതെല്ലാം അവസാനിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെന്ന കരിനിഴൽ തരൂരിനെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് പിന്തുടരുക തന്നെ ചെയ്യും. സുനന്ദയുടെ മരണം വിഷം അകത്തു ചെന്നാണെന്നും ദേഹത്ത് സംശയകരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നുമുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് തരൂരിന് വിനയാകുന്നത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസം, താൻ സാക്ഷിയായ സുപ്രധാന വിവരം വെളിപ്പെടുത്തുമെന്ന് സുനന്ദ തരൂരിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതേച്ചൊല്ലി ശശി തരൂർ സുനന്ദയെ കൈയേറ്റം ചെയ്തിരുന്നുവെന്നും ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി രംഗത്തുവന്നിരുന്നു. സുനന്ദയുടെ മരണത്തിന് രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തുണ്ടായിരുന്നു അവർ. അന്ന് തരൂരിനെതിരെ ചില ആരോപണങ്ങൾ സുനന്ദ ഉന്നയിച്ചിരുന്നു. പാക് ചാരനെന്ന് പോലും തരൂരിനെ വിളിച്ചു. പിന്നീട് ഇതെല്ലാം തിരുത്തി. ആഗോള പൗരനെന്ന് പേരെടുത്ത തരൂരിനെ കടുത്ത പ്രതിസന്ധിയിലേക്കാകും ഈ കേസ് തള്ളിവിടുക.
നിരവധി തെളിവുകൾ പൊലീസിന് മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ ആത്മഹത്യാ പ്രേരണയിൽ തരൂരിനെ കുടുക്കാൻ പ്രോസിക്യൂഷന് കഴിയുമെന്നാണ് വിലയിരുത്തൽ. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുള്ളിലാണ് കൊല. അതുകൊണ്ട് തന്നെ വിവാഹ ശേഷമുള്ള പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് തരൂരിനെ പ്രതിയാക്കുന്നത്. യുഎൻ അണ്ടർ സെക്രട്ടറി ജനറലായിരുന്ന തരൂർ മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് കോൺഗ്രസുമായി അടുക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ജയിച്ച് രണ്ടാം യുപിഎ സർക്കാരിൽ മന്ത്രിയായി. അതിന് പിന്നാലെ ഐപിഎൽ വിവാദം വില്ലനായെത്തുകയും മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സുനന്ദാ പുഷ്‌കറിനെ വിവാഹം ചെയ്തത്.
ഐപിഎൽ ഇടപാടുകളിലെ അസ്വാരസ്യങ്ങളാണ് സുനന്ദയേയും തരൂരിനേയും അകറ്റിയതെന്ന വാദം സജീവമാണ്. ഈ സാഹചര്യത്തിലാണ് തരൂരിനെ പൊലീസ് സംശയത്തോടെ കണ്ടത്. മരണത്തിന് തൊട്ടു തലേ ദിവസം രാത്രിയിലെ സുനന്ദാ പുഷ്‌കറിന്റെ യാത്ര സംബന്ധിച്ച് ഡൽഹി പൊലീസ് അന്വേഷണം നടത്തിയിരുന്നു. 213 ജനവരി 16ന് രാത്രി ലീലാ ഹോട്ടലിൽ നിന്ന് കാറിലായിരുന്നു യാത്ര. ഡൽഹിയിലെ വിവിഐപി ഏര്യയായ ലുധിയൻസിലാണ് സുനന്ദ പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് സാധൂകരിക്കാനുള്ള സിസിടിവി ദൃശ്യങ്ങൾ ഡൽഹി പൊലീസിന് കിട്ടിക്കഴിഞ്ഞു. പാക് മാധ്യമ പ്രവർത്തകയായ മെഹർ തരാറിന്റെ പേരും ചർച്ചയായി.
ഐപിഎൽ തന്നെയാണ് മരണകാരണമെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പുറത്തുവിടുമെന്ന് മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് സുനന്ദ പറഞ്ഞിരുന്നു. ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടുമെല്ലാം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് ഒന്നാം ഘട്ട മൊഴിയെടുക്കലിൽ തരൂർ കൃത്യമായി പ്രതികിരിച്ചില്ല. സുനന്ദ വെളിപ്പെടുത്തുമെന്ന് പറഞ്ഞത് ആരെ കുറിച്ചായിരുന്നു എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം. എന്നാൽ എന്താണ് സുനന്ദ വെളിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നത് എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. ഇതെല്ലാം തരൂരിനെ കേസിൽ കുടുക്കി.
ട്വിറ്ററിലൂടേയും സുനന്ദ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇതിന്റെ സൂചന പോലും തനിക്കില്ലായിരുന്നുവെന്ന തരൂരിന്റെ മൊഴിയിൽ പൊലീസിന് സംശയമുണ്ട്. മരണത്തിന് തലേ ദിവസത്തെ കാർ യാത്ര നിർണ്ണായകമാകുന്നതും ഈ സാഹചര്യത്തിലാണ്. ആരോഗ്യ പ്രശ്നമുണ്ടായിട്ടും സുനന്ദ അന്ന് എന്തിന് പുറത്തു പോയി എന്നതാണ് ഉയരുന്ന ചോദ്യം. ഡൽഹിയിലെ വിവിഐപി നഗറിൽ ആരുമായാണ് സുനന്ദ ചർച്ച ചെയ്തതെന്നതും നിർണ്ണായകമാണ്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന രീതിയിൽ ബിജെപി രാജ്യവ്യാപക പ്രചരണമാണ് നടത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ സുനന്ദ പുഷ്‌കറിന്റെ മരണം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഉപയോഗിച്ചിരുന്നു.
ഐ.പി.എൽ ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്താനിരിക്കെ സുനന്ദയെ കൊലപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്. കോൺഗ്രസിനേയും തരുരിനേയും ഏറെ നാൾ പ്രതിരോധത്തിലാക്കിയ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.