- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം; തിരുവനന്തപുരം എംപിക്കെതിരെ ചുമത്തിയിരിക്കുന്നത് ആത്മഹത്യാ പ്രേരണയും ഗാർഹിക പീഡനവും; ഡൽഹി ലീലാ ഹോട്ടലിലെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിൽ ഡൽഹി പൊലീസ്; കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയത് 13 കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; കുറ്റപത്രം അപഹാസ്യമെന്ന് പ്രതികരിച്ച് തരൂർ
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂറിനെ ഡൽഹി പൊലീസ് പ്രതിയാക്കി. ശശി തരൂരിനെതിരെ കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സുനന്ദാ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവൊന്നും പൊലീസിന് ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ശശി തരൂരിനെ പ്രതിയാക്കി ഡൽഹി പൊലീസ് പാട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പർ 345ൽ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതിൽ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. ഐപിഎസിയിലെ 498 എ വകുപ്പും 306ഉം ആണ് ചുമത്തിയരിക്കുന്നത്. ഭർത്താവോ ബന്ധുക്കളോ സ്തീകളോട് കാട്ടുന്ന ക്രൂരത തടയുന്നതാണ് ഈ വകുപ്പ്. 306 ആത്മഹത്യാ പ്രേരണയും. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്. അതു
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂറിനെ ഡൽഹി പൊലീസ് പ്രതിയാക്കി. ശശി തരൂരിനെതിരെ കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സുനന്ദാ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവൊന്നും പൊലീസിന് ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
ശശി തരൂരിനെ പ്രതിയാക്കി ഡൽഹി പൊലീസ് പാട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പർ 345ൽ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതിൽ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം.
ഐപിഎസിയിലെ 498 എ വകുപ്പും 306ഉം ആണ് ചുമത്തിയരിക്കുന്നത്. ഭർത്താവോ ബന്ധുക്കളോ സ്തീകളോട് കാട്ടുന്ന ക്രൂരത തടയുന്നതാണ് ഈ വകുപ്പ്. 306 ആത്മഹത്യാ പ്രേരണയും. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്. അതുകൊണ്ട് തന്നെ ശശി തരൂരിനെ ഏത് സമയത്തും പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കാം. എന്നാൽ ഇക്കാര്യത്തിൽ ഡൽഹി പൊലീസ് മനസ്സ് തുറന്നിട്ടില്ല. കുറ്റപത്രം കൊടുത്ത കേസായതു കൊണ്ട് അറസ്റ്റ് ചെയ്ത് തരൂരിനെ ജയിലിടയ്ക്കുമോ എന്ന സംശയവും സജീവമാണ്. പത്തുകൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. നാടകീയമായാണ് കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം നൽകിയത്.
സുനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷം ഉള്ളിൽ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഈ കേസിൽ ശശി തൂരൂർ ശാസ്ത്രീയ മനഃശ്ശാസ്ത്ര പരിശോധനയ്ക്ക് വിധേയനായതായി റിപ്പോർട്ടുണ്ടായിരുന്നു, രാജ്യത്തുതന്നെ അപൂർവമായി നടത്തിയിട്ടുള്ള ഫോറൻസിക് സൈക്കോളജി പരിശോധനയാണ് ഡൽഹി പൊലീസ് നടത്തിയത്. നേരത്തെ ഈ കേസിൽ ശശി തരൂർ നുണപരിശോധനയ്ക്കും വിധേയനായിരുന്നു. ഇതിന് ശേഷമാണ് ശശി തരൂരിനെ കേസിൽ പ്രതിയാക്കുന്നുണ്ട്.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ നിലനിൽക്കുന്ന സംശയം അകറ്റുന്നതിന് ശശി തരൂരിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഡൽഹി പൊലീസ് ഇത്തരമൊരു പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. മുൻപ് ഇന്ത്യയിൽ മധുമിത ശുക്ല, ആരുഷി തൽവാർ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടും നിതാരി കൊലപാതകങ്ങളിലും ഫോറൻസിക് സൈക്കോളജി പരിശോധന നടത്തിയിട്ടുണ്ട്.