- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറായ ചിത്രത്തിൽ നിന്നും പ്രതിഫലം കൂടിയതിന്റെ പേരിൽ നയൻതാര ഔട്ട്; സുന്ദർ സിയുടെ പുതിയ ചിത്രത്തിനായി താരസുന്ദരി ആവശ്യപ്പെട്ടത് മൂന്ന് കോടി
തമിഴ്ലോകത്ത് ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ് മലയാളിയായ നടി നയൻതാര. സൂപ്പർഹിറ്റുകളിലൂടെ കോളിവുഡിലെ മുൻനിര താരമായി മാറിയ നയൻസ് നിലവിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് മൂന്ന് കോടി രൂപയാണെന്ന് നേരത്തെ വാർത്തകൾ വന്നതാണ്. എന്നാൽ വമ്പൻ പ്രതിഫലം മൂലം നയൻസ് ഇപ്പോൾ സിനിമയിൽ നിന്നും ഔട്ടായ വാർത്തയാണ് പുറത്ത്
തമിഴ്ലോകത്ത് ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ് മലയാളിയായ നടി നയൻതാര. സൂപ്പർഹിറ്റുകളിലൂടെ കോളിവുഡിലെ മുൻനിര താരമായി മാറിയ നയൻസ് നിലവിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് മൂന്ന് കോടി രൂപയാണെന്ന് നേരത്തെ വാർത്തകൾ വന്നതാണ്. എന്നാൽ വമ്പൻ പ്രതിഫലം മൂലം നയൻസ് ഇപ്പോൾ സിനിമയിൽ നിന്നും ഔട്ടായ വാർത്തയാണ് പുറത്ത് വരുന്നത്.
മൂന്ന് കോടി രൂപ പ്രതിഫലം ചോദിച്ചതിനെ തുടർന്ന് പുതിയ ചിത്രത്തിൽ നയൻതാരയെ ഒഴിവാക്കിയതായി സംവിധായകൻ സുന്ദർ സി ആണ് പറഞ്ഞത്. അരൺമനൈ 2ന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് സുന്ദർ സി നയൻസിനെ നായികയാക്കാ നിരുന്നത്. എന്നാൽ നയൻസിന്റെ പ്രതിഫലം കേട്ട സുന്ദർ സി ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്.
മൂന്ന് കോടി രൂപയാണ് നയൻസ് ആവശ്യപ്പെട്ടത്. ഇതേതുടർന്ന് ചത്രത്തിൽ നിന്ന് നയൻതാരയെ ഒഴിവാക്കാൻ സുന്ദർ സി തീരുമാനിക്കുകയായിരുന്നു. സിനിമയുടെ കഥ നയൻസുമായി ചർച്ച ചെയ്യുകയും ചിത്രം ചെയ്യാമെന്ന് താരം സമ്മതിക്കുകയും ചെയ്തതാണ്. ഇതിന് ശേഷമാണ് പ്രതിഫലത്തെച്ചൊല്ലി ഇരുവരും തെറ്റിയത്.
അതിനിടെ സുന്ദർ സിയുടെ പുതിയ ചിത്രമായ അരന്മനൈ 2 റിലീസിന് തയ്യാറായി. ജനുവരി 29ന് ചിത്രം തീയറ്ററുകളിലെത്തും. 2014ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അരന്മനൈ 2. സിദ്ധാർത്ഥ്, തൃഷ, ഹൻസിക, സുന്ദർ സി, സൂരി, മനോബാല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.