മസ്‌ക്കറ്റ്: നവോത്ഥാന ദിനം പ്രമാണിച്ച് രാജ്യത്ത് അടുത്ത ഞായറാഴ്ച അവധി പ്രഖ്യാപിച്ചതായി കൊട്ടാരകാര്യമന്ത്രിയും സിവിൽ സർവീസ് മേധാവിയുമായ ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി അറിയിച്ചു. പൊതു -സ്വകാര്യമേഖലകൾക്ക് അവധി ബാധകമാണ്.

1970 മുതലാണ് രാജ്യത്ത് ജൂലൈ 23 നവോത്ഥാന ദിനമായി ആചരിക്കുന്നത്. സുൽത്താൻ ഖാബൂസ് ബിൻ സയീദ് അധികാരമേറ്റ ശേഷമാണ് രാജ്യത്ത് നവോത്ഥാന ദിനാചാരണത്തിന് തുടക്കമായത്.