സിഫ് അലിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ സൺഡേ ഹോളിഡേയ്സിന്റെ 100 ഡേയ് സെലിബ്രേഷൻ ഒമാനിൽ. മാർച്ച് 1ാം തീയതി റെയർ സ്പാർക്ക് ഈവൻസ് ഓമാന്റെ സാരഥികളായ ശ്രീകുമാർ വെൺമണി, പി ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒമാനിലെ  അൽ ഫലാജ് ഹോട്ടലിൽ വച്ച് നടക്കുന്ന സായാഹ്ന പരിപാടിയിൽ ആസിഫ് അലി, അപർണ്ണ ബാലമുരളി, ലാൽ ജോസ്, അലൻസിയാർ, ശ്രുതി രാമചന്ദ്രൻ, ദീപക് ദേവ് എന്നിവർ പങ്കെടുക്കും.

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകൻ അഫ്സലിനോടൊപ്പം പ്രശസ്ത ഗായിക അഖില ആനന്ദും രസകരമായ ഹാസ്യ പ്രകടനങ്ങളുമായി ബൈജു ജോസും രാജേഷ് തിരുവായൂരും. ഒപ്പം പ്രശസ്ത ചാനൽ അവതാരികയും ഗായികയുമായ ജീനു നസീറും.ബൈസിക്കിള് തീവ്‌സ് എന്ന ചിത്രത്തിന് ശേഷം മാക്ടോ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ജീസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സൺഡേ ഹോളിഡേ.

ഒമാനിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പും അമിനിരക്കുന്ന ഈ മെഗാ ഷോയുടെ പ്രോഗ്രാം ഡയറക്ടർ നിരവധി രാജ്യങ്ങളിൽ ഷോകൾ നടത്തിയുള്ള ബിജു എംപിയും ടി പ്രോഗ്രാമിന്റെയും ഒമാനിലെ ചീഫ് കോർഡിനേറ്റർ ദുഫൈൽ അന്തിക്കാടുമാണ്.