ബ്രിസ്‌ബേൻ: സെന്റ് അൽഫോൻസാ സൺഡേ സ്‌ക്കൂൾ വാർഷികം, ചെംസൈഡ് ക്രേഗ്‌സ്‌ലി സ്റ്റേറ്റ് പ്രൈമറി സ്‌ക്കൂൾ ഹാളിൽ വച്ച് ശനിയാഴ്ച 3 മണിക്ക് ദിവ്യബലിയോടുകൂടി ആഘോഷിക്കുന്നു. സെന്റ് അൽഫോൻസാ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. സെന്റ് അൽഫോൻസാ സൺഡേ സ്‌ക്കൂൾ നേരത്തേ സംഘടിപ്പിച്ച ബൈബിൾ കലോത്സവം 2014-ലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.

വാർഷികാഘോഷവേദി: ക്രേഗ്‌സ്‌ലി സ്റ്റേറ്റ് പ്രൈമറി സ്‌ക്കൂൾ ഹാൾ, 685, ഹാമിൽട്ടൻ റോഡ്, ചെംസൈഡ് വെസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക്
ഫാ. പീറ്റർ കാവുമ്പുറം - 0490037842, ബാബു മാത്യു - 0432274712