മാഞ്ചസ്റ്റർ:  മാഞ്ചസ്റ്റർ സെന്റ് തോമസ് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ആർട്സ് ആൻഡ് സ്പോർട്സ് ഡേ നാളെ നടക്കും. വിഥിൻ ഷോ സെന്റ് ജോൺസ് സ്കൂളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പരിപാടികൾ. സൺഡേ സ്കൂളിന്റെ വാർഷിക ആഘോഷങ്ങൾക്ക് ഒരുക്കമായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ അവരുടെ പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകളായും തിരിച്ചാണ് മത്സരങ്ങൾ നടക്കുക. പാട്ട്, പ്രസംഗം, സ്റ്റോറിടെല്ലിങ് തുടങ്ങി ഒട്ടേറെ കലാ മത്സരങ്ങളെ തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ കായിക മത്സരങ്ങളും നടക്കും. കുട്ടികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുവാൻ അവർക്കൊപ്പം മാതാപിതാക്കന്മാരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഷ്രൂഷ്ബറി രൂപതാ സിറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി അറിയിച്ചു.