ഡബ്ലിൻ: കോർക്ക്, ക്ലോഹീൻ ചർച്ച് ഓഫ് ദ മോസ്റ്റ് പ്രഷ്യസ് ബ്ലഡിൽ മതബോധന വർഷാരംഭം കുറിച്ചു. ഇതിന്റെ ഭാഗമായി നടന്ന അർധദിന സെമിനാറിൽ ക്രിയാത്മക മാതൃപിതൃത്വത്തെക്കുറിച്ച് ഫാ.ജോസഫ് വെള്ളനാൽ ക്ലാസ്സെടുത്തു. ഫാ.ജോസഫ് വെള്ളനാലിന്റെ കാർ മ്മികത്വത്തിൽ നടന്ന വിശുദ്ധകുർബാന മദ്ധ്യേ, പരിശുദ്ധമാതാവിന്റെ ഏഴ് ദാനങ്ങൾ സൂചി പ്പിക്കുന്ന ഏഴുതിരികൾ ഫാ.ജോസഫും, അദ്ധ്യാപകപ്രതിനിധികളും, മാതാപിതാക്കളുടെ പ്രതിനിധികളും, കുട്ടികളുടെ പ്രതിനിധികളും ചേർന്ന് തളിയിക്കുകയുണ്ടായി. വിശുദ്ധകുർബാനയ്ക്കുശേഷം കുട്ടികളുടെ പഠനോപകരണങ്ങൾ വെഞ്ചരിക്കുകയും, ഫാ.ജോസഫ് വെള്ളനാലും ചാപ്ലിൻ ഫാ.ഫ്രാൻസീസ്
നീലങ്കാവിലും ചേർന്ന് ഓരോ കുട്ടുകളേയും പ്ര ത്യേകമായി ആശീർവദിക്കുകയും ചെയ്തു.