- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബേനിൽ സീറോ മലബാർ ചർച്ച് സൺഡേ സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചു
ബ്രിസ്‌ബേൻ: ബ്രിസ്‌ബേനിലെ സീറോ മലബാർ സഭാ സമൂഹം 2015 സൺഡേ സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചു. നോർത്ത് ഗേറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് സൺഡേ സ്‌കൂൾ ക്ലാസുകളുടെ 2015-ലെ പ്രവർത്തന ഉദ്ഘാടനം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഓസ്‌ട്രേലിയ ചാപ്ലിൻ ഫാ. സ്റ്റീഫൻ കുളത്തു കരോട്ട് നിർവ്വഹിച്ചു. സെന്റ് അൽഫോൻസാ സൺഡേ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബാബു മാത്യു സ
ബ്രിസ്‌ബേൻ: ബ്രിസ്‌ബേനിലെ സീറോ മലബാർ സഭാ സമൂഹം 2015 സൺഡേ സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചു. നോർത്ത് ഗേറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് സൺഡേ സ്‌കൂൾ ക്ലാസുകളുടെ 2015-ലെ പ്രവർത്തന ഉദ്ഘാടനം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഓസ്‌ട്രേലിയ ചാപ്ലിൻ ഫാ. സ്റ്റീഫൻ കുളത്തു കരോട്ട് നിർവ്വഹിച്ചു.
സെന്റ് അൽഫോൻസാ സൺഡേ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബാബു മാത്യു സ്വാഗതം ആശംസിച്ചു. സീറോ മലബാർ സഭാ ക്യൂൻസ് ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറം, പാസ്റ്റർ കൗൺസിൽ അംഗം ജോളി കരുമത്തി ആശംസകൾ നേർന്ന് പ്രസംഗിച്ചു.
ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് വിവിധ ക്ലാസുകളിൽ വേദപാഠം എല്ലാ ഞായറാഴ്ചയും രാവിലെ 9.30 നുള്ള ദിവ്യ ബലിക്കുശേഷം പാരീഷ് ഹാളിൽ നടക്കും. സൺഡേസ്‌കൂൾ എന്റോൾമെന്റിന് ബാബുമാത്യുവുമായി ബന്ധപ്പെടുക
Next Story