- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ച ഷോപ്പിങ്: കൂടുതൽ ഉദാരനയത്തിനൊരുങ്ങി ഫ്രഞ്ച് സർക്കാർ
പാരീസ്: ഞായറാഴ്ചകളിൽ കടകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്കുകളിൽ അയവു വരുത്താൻ ആലോചന. നിലവിൽ അനുവദിച്ചിരിക്കുന്ന കടകൾ കൂടാതെ കൂടുതൽ കടകൾക്ക് ഞായറാഴ്ച പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ സർക്കാർ നിയമഭേദഗതി ചെയ്യും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനാണ് ഞായറാഴ്ച ഷോപ്പിങ് കൂടുതൽ ലളിത
പാരീസ്: ഞായറാഴ്ചകളിൽ കടകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്കുകളിൽ അയവു വരുത്താൻ ആലോചന. നിലവിൽ അനുവദിച്ചിരിക്കുന്ന കടകൾ കൂടാതെ കൂടുതൽ കടകൾക്ക് ഞായറാഴ്ച പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ സർക്കാർ നിയമഭേദഗതി ചെയ്യും.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനാണ് ഞായറാഴ്ച ഷോപ്പിങ് കൂടുതൽ ലളിതമാക്കുന്നത്. കൂടാതെ ടൂറിസ്റ്റുകളുടെ വർധിച്ചു വരുന്ന ആവശ്യവും ഇതിൽ കണക്കിലെടുക്കുന്നുണ്ട്. ഞായറാഴ്ച ഷോപ്പിങ് സാധ്യമാക്കുമ്പോൾ ടൂറിസ്റ്റുകളെ ഫ്രാൻസിലേക്ക് കൂടതുൽ ആകർഷിക്കാൻ സാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച ഭേദഗതി ഉടൻ തന്നെ കാബിനറ്റിൽ അവതരിപ്പിക്കും. അടുത്ത വർഷം തുടക്കത്തിൽ ചേരുന്ന പാർലമെന്റ് യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമാകും.
നിലവിൽ വർഷത്തിൽ അഞ്ചു ഞായറാഴ്ചകളിൽ മാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്‌സിന് ഇനി മുതൽ വർഷം 12 ഞായറാഴ്ച തുറക്കാൻ അനുമതിയാകും. ടൂറിസ്റ്റ് മേഖലകൡലും തിരക്കേറിയ സ്ഥലങ്ങളിലും നിയമം കൂടുതൽ അയവുള്ളതായിരിക്കും. റീട്ടെയ്ൽ നിയമങ്ങളിൽ അയവു വരുത്തിയില്ലെങ്കിൽ പാരീസിന് ടൂറിസ്റ്റുകളെ നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് പ്രധാനമന്ത്രി മാനുവൽ വാൾസ് അടുത്തിടെ ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.