- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ കത്തീഡ്രലിൽ മതാധ്യാപക സെമിനാർ നടന്നു
ഷിക്കാഗോ: സുവിശേഷവത്കരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാർ കത്തീഡ്രലിൽ നടന്ന സെമിനാർ ഏറെ അനുഗ്രഹദായകവും, വിജ്ഞാനപ്രദവുമായി. 15-ന് രാവിലെ 10 മണിക്ക് ആരംഭിച്ച പഠന പരിപാടിയിലേക്ക് രൂപതയുടെ മതബോധന ഡയറക്ടറും സീറോ മലബാർ കത്തീഡ്രൽ വികാരിയുമായ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഏവരേയും സ്വാതഗം ചെയ്തു. രൂപത
ഷിക്കാഗോ: സുവിശേഷവത്കരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാർ കത്തീഡ്രലിൽ നടന്ന സെമിനാർ ഏറെ അനുഗ്രഹദായകവും, വിജ്ഞാനപ്രദവുമായി. 15-ന് രാവിലെ 10 മണിക്ക് ആരംഭിച്ച പഠന പരിപാടിയിലേക്ക് രൂപതയുടെ മതബോധന ഡയറക്ടറും സീറോ മലബാർ കത്തീഡ്രൽ വികാരിയുമായ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഏവരേയും സ്വാതഗം ചെയ്തു. രൂപതാ തലത്തിൽ മതബോധനത്തെക്കുറിച്ചുള്ള വീക്ഷണവും, നിയോഗവും ഫാ. പാലയ്ക്കാപ്പറമ്പിൽ അവതരിപ്പിച്ചു.
രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് രൂപതയിലെ എല്ലാ മതാധ്യാപകരേയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും സഭയുടെ ദൗത്യത്തിൽ പങ്കുകാരാകുന്നതിൽ നന്ദി അറിയിക്കുകയും ചെയ്തു. സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് വിശുദ്ധ കുർബാനയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള മതബോധനത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കി സംസാരിച്ചു.
പ്രശസ്ത സുവിശേഷ പ്രസംഗകനും ഒക്കലഹോമ രൂപതയുടെ ഹിസ്പാനിക് മിനിസ്ട്രി ഡയറക്ടറുമായ പെഡ്രോ മൊറീനോ ഗാർസിയ പ്രഭാഷണങ്ങൾ നടത്തി. അമേരിക്കൻ പശ്ചാത്തലത്തിൽ മതാധ്യാപനത്തിന്റെ പ്രത്യേക വശങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രഭാഷകൻ നാഷണൽ ഡിറക്ടറി ഫോർ കാറ്റക്കസിസ് (National Directory for Catechesis) എന്ന പുസ്തകത്തിന്റെ അവതരണവും നടത്തി. സീറോ മലബാർ സഭയുടെ മതബോധന ഗ്രന്ഥമായ കാറ്റക്കിസം ഓഫ് ദ കാത്തലിക് ചർച്ച് (Catechism of the Catholic Church) എന്ന ഗ്രന്ഥത്തോടൊപ്പം ഈ ഗ്രന്ഥവും മതാധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, വിശ്വാസികൾക്കും വിശ്വാസ ജീവിതത്തിൽ ഏറെ പ്രചോദനകരമാവുമെന്ന് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി. ക്രിസ്തുവിൽ അധിഷ്ഠിതമായ മതബോധനത്തിൽ അത്യന്താപേക്ഷിതമായ വിശ്വാസദാർഢ്യവും ആത്മവിശ്വാസവും നേടിയെടുക്കുന്നതാണ് ഒരു മതാധ്യാപകന്റെ ഏറ്റവും വലിയ കടമയെന്ന് സമർത്ഥിച്ച പ്രഭാഷകൻ സ്വജീവിതങ്ങൾ മാതൃകയാവാൻ ഏവരും പരിശ്രമിക്കണമെന്നും പറയുകയുണ്ടായി. മതാധ്യാപനത്തിന്റെ വിവിധ തലങ്ങൾ വളരെ വിശദമായി പ്രതിപാദിക്കപ്പെട്ട ഈ സെമിനാറിൽ സീറോ മലബാർ മതാധ്യാപകരോടൊപ്പം ഏഷ്യാനെറ്റ് വഴിയായി നടത്തിയ തത്സമയ സംപ്രേഷണത്തിൽ രൂപതയിലെ മറ്റ് മതാധ്യാപകരും പങ്കെടുത്തു.
വൈകിട്ട് നാലുമണിയോടെ സമാപിച്ച സെമിനാറിൽ പങ്കെടുത്ത ഏവർക്കും അസി. ഡയറക്ടർ ഡോ. ജയരാജ് ഫ്രാൻസീസ് കൃതജ്ഞത അറിയിച്ചു. ഡയറക്ടർ സി. ജസ്‌ലിൻ സി.എം.സി, രജിസ്ട്രാർ സോണി തേവലക്കര എന്നിവർ നേതൃത്വം നൽകിയ ഈ സെമിനാർ ഏറെ ഉപകാരപ്രദമായെന്ന് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു. ബീന വള്ളിക്കളം അറിയിച്ചതാണിത്.