സന്ദർലാൻഡ്: മലയാളിയുടെ   കുടിയേറ്റ ചരിത്രത്തിന്   എന്നും  അതിജീവനത്തിന്റെ ഗന്ധവും സഹസ്സികതയുടെ മണവും ഉണ്ടായിരുന്നു.   രണ്ടായിരത്തിന്റെ   അവസാന പകുതിയിൽ യുകെയുടെ മണ്ണിലേക്ക്, നോർത്ത്  ഈസ്റ്റിന്റെ   തണുത്തുറഞ്ഞ അന്തരീക്ഷത്തിലേക്ക്,   സ്വപ്നങ്ങൾ തേടിയുള്ള   മലയാളിയുടെ യാത്രയിൽ ആതുര സേവനത്തിന്റെ   ത്വരയോടെ ജീവിച്ചു ശീലിച്ച ഒരുപറ്റം നേഴ്‌സുമാരുടെ   ഹൃദയസ്പർശമുണ്ടായിരുന്നു, അവരെ പിൻപറ്റി വന്നണഞ്ഞ ഒരുപറ്റം ജീവിതങ്ങളുണ്ടായിരുന്നു.  പത്താണ്ടുകൾ   പിന്നിട്ടപ്പോൾ അവർക്ക് വന്ന മാറ്റം സമ്പത്തിലും ജീവിതശൈലിയിലും പ്രതിഫലിച്ചു. 2004 ന്റെ ഒരു സായന്തനത്തിൽ   ഒരുപറ്റം മനുഷ്യ സ്‌നേഹികളുടെ നേതുത്വത്തിൽ   തുടങ്ങിയ പ്രസ്ഥാനം,   അതിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങൾ ഉൾക്കൊണ്ട് തന്നെ മൂല്യങ്ങളിൽ അണുവിട മാറാതെ എന്നും അഭംഗുരം   ജൈത്രയാത്ര തുടരുന്നു; കഴിഞ്ഞ പത്തു വർഷകാലം, സന്ദർലാണ്ട്   ഇന്ത്യൻ   കൾച്ചറൽ  അസോസിയേഷൻ   എന്ന പേരിൽ , പ്രതികൂല അവസ്ഥകളെ തട്ടിമാറ്റി കൊണ്ടുതന്നെ . 

ജനുവരി 10 ശനിയാഴ്ച വൈകിട്ട് ആറിന് സന്ദർലാൻഡ് സെ. ഐഡൻസ്   സ്‌കൂൾ ഹാളിൽ   തുടങ്ങുന്ന പ്രൗഡ ഗംഭീരമായ   ചടങ്ങിൽ സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ സാന്നിധ്യത്താൽ സമ്പന്നമാകും. സന്ദർലാണ്ടിലെ   മുഴുവൻ മലയാളികളെയും പ്രതിനിധീകരിച്ച്   സ്‌നേഹകൂട്ടയ്മ്ക്ക് കരുത്തുപകരാൻ വിവിധ അസോസിയേഷൻ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ , കഴിഞ്ഞ പത്തുവർഷ കാലം അസോസിയേഷന്റെ സാരഥ്യം വഹിച്ചവർക്ക് അംഗീകാരം നല്കി സ്വീകരിക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളുടെ   വര്ണപൊലിമയിൽ നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മക്ക് നിറം ചാർത്താൻ   വിഭവ സമൃദമായ സ്‌നേഹവിരുന്നും ഗ്രേസ് ഓർകെസ്ട്ര ,സൗത്താംപ്‌റ്റെൻ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.  ഭാരതീയ സംസ്‌കാരത്തിന്റെ ഭാവങ്ങൾ പേറുന്ന സ്‌നേഹകൂട്ടായ്മയിലേക്ക്  ഏവരെയും  സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു.