- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സന്ദർലാൻഡ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ ഇടവകദിനം 20ന്
സന്ദർലാൻഡ്: സന്ദർലാൻഡിലെ മലയാളി കത്തോലിക്കാ വിശ്വാസികൾ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ ഇടവകദിനം ആഘോഷിക്കുന്നു.ഫെബ്രുവരി 20നു(ശനി) സീറോ മലബാർ ചാപ്ലെയിൻ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കമാകും. തുടർന്നു നടക്കുന്ന ബൈബിൾ ക്വിസ് ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മത്സരത്തിനു സാക്ഷിയാ
സന്ദർലാൻഡ്: സന്ദർലാൻഡിലെ മലയാളി കത്തോലിക്കാ വിശ്വാസികൾ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ ഇടവകദിനം ആഘോഷിക്കുന്നു.
ഫെബ്രുവരി 20നു(ശനി) സീറോ മലബാർ ചാപ്ലെയിൻ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കമാകും. തുടർന്നു നടക്കുന്ന ബൈബിൾ ക്വിസ് ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മത്സരത്തിനു സാക്ഷിയാകും.
ഇടവക വികാരിയും സീറോ മലബാർ ചാപ്ലെയിൻ ഫാ. സജി തോട്ടത്തിലും മറ്റു വൈദികരും സന്നിഹിതരാകുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കു സമ്മാനങ്ങളും ട്രോഫിയും നല്കും.
റിപ്പോർട്ട്: മാത്യു ജോസഫ്
Next Story