മെൽബൺ: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മെൽബണിൽ മരിച്ചു. കൊഴഞ്ചേരി സ്വദേശിയായ സുനീഷ് തോമസാണ് കഴിഞ്ഞ 16 ന് മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം.

കോഴഞ്ചേരി ചേന്നാട്ട് തോമസിന്റെ മകനായ സുനീഷ് കിഡ്‌നിക്ക് ക്യാൻസർ ബാധിച്ച് സുഖമില്ലാതെ നാളുകളായി കിടപ്പിലായിരുന്നു. തകരാറിലായ കിഡ്‌നിമാറ്റിയതിനു ശേഷവും മറ്റ് ശരീരഭാഗങ്ങളിലേയ്ക്ക് ക്യാൻസർ ബാധിക്കുകയായിരുന്നു.

സുനീഷിന്റെ മൃതദേഹം മെൽബണിൽ പൊതുദർശനത്തിന് വക്കും. പിന്നീട് മൃതശരീരം കേരളത്തിൽ എത്തിച്ച് കോഴഞ്ചേരി മാർത്തോമാ പള്ളിയിൽ സംസ്‌കരിക്കും ' 21 ന് രാവിലെ 9.30 ന് മെൽബൺ മാർത്തോമാ പള്ളിയിൽ ആണ് സുനീഷിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച് പ്രാർത്ഥനകൾ നടത്തുന്നതുമാണ്.

സുനീഷിന്റെ നിര്യാണത്തിൽ മെൽബണിലെ മലയാളി സമൂഹവും മാർത്തോമാ ഇടവകയും തീരാദുഃഖത്തിലാണ്. ഭാര്യ അയിരൂർ പീടികയിൽ നിഷ, മക്കൾ മീവൽ, നിമിഷ്, എന്നിവരാണ്. ജോസ് .എം. ജോർജ് .