മുംബൈ: ഐഎസ്എൽ താരലേലത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. 80 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഛേത്രിയെ 1.20 കോടി രൂപയ്ക്കാണു മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ സുനിൽ ഐഎസ്എല്ലിൽ കളിച്ചിരുന്നില്ല. ചാക്കി ചന്ദ് സിംഗിനെ 45 ലക്ഷം രൂപയ്ക്കു പൂണെ സിറ്റി എഫ്‌സിയും മലയാളി താരം അനസ് എടത്തൊടികയെ 41 ലക്ഷം രൂപയ്ക്കു ഡൽഹി ഡൈനാമോസും സ്വന്തമാക്കി. തോയി സിങ് (ചെന്നൈയിൻ എഫ്‌സി) 86 ലക്ഷം, യൂജിൻസെൻ ലിങ്‌ദോ (പൂണെ സിറ്റി എഫ്‌സി) 1.05 കോടി രൂപയ്ക്കും സ്വന്തമാക്കി. എട്ടു മലയാളി താരങ്ങളാണ് ഇന്നു ലേലത്തിനുള്ളത്.