ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ(എഐഎഫ്എഫ്) ഈ വർഷത്തെ മികച്ച ഇന്ത്യൻ ഫുട്‌ബോളറായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെ തെരഞ്ഞെടുത്തു. രണ്ടു ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം. ഇതു നാലാം തവണയാണ് ഛേത്രി പുരസ്‌കാരത്തിന് അർഹനാകുന്നത്.

2007, 2011, 2013 വർഷങ്ങളിലും ഛേത്രിക്കായിരുന്നു പുരസ്‌കാരം. ഐ എം വിജയൻ മൂന്നു തവണ പുരസ്‌കാരം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരവും ഛേത്രിയാണ്. 45 ഗോളുകളാണ് ഇന്ത്യൻ ജഴ്‌സിയിൽ ഛേത്രി അടിച്ചു കൂട്ടിയത്. ക്ലബ് ഫുട്‌ബോളിൽ ബംഗളുരു എഫ്‌സിയുടെ താരമാണ് ഛേത്രി.