തിരുവനന്തപുരം: വസ്ത്രാലങ്കാരം മുതൽ അഭിനയം വരെ 37 വർഷമായി ചലച്ചിത്രരംഗത്ത് നിറഞ്ഞ് നിൽക്കുകയാണ് ഇന്ദ്രൻസ്.ആളൊരുക്കത്തിലെ വേഷത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം. ദേശീയ പുരസ്‌കാരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു.ഹാസ്യത്തിൽ തുടങ്ങി ഗൗരവ വേഷത്തിൽ എത്തി നിൽക്കുന്നു ആ കരിയർ.

സിനിമയിൽ കുടക്കമ്പി, സോഡാക്കുപ്പി എന്നീ ഇരട്ടപ്പേര് വീണപ്പോഴും ഇന്ദ്രൻസ് സങ്കടപ്പെട്ടില്ല. തന്നെ കാണുമ്പോൾ കുട്ടികൾമുതൽ മുതിർന്നവർവരെയുള്ളവരുടെ മുഖത്ത് വിരിയുന്ന ചിരി പോസറ്റീവ് എനർജിയായിരുന്നു അദ്ദേഹത്തിന് .സിനിമയ്ക്ക് ആരെയും ആവശ്യമില്ല. നമുക്കാണ് സിനിമ ആവശ്യം. അഹങ്കാരം പാടില്ല. എളിമയാണ് ഇവിടെ ആവശ്യം. ജീവിതം പഠിപ്പിച്ചത് അതാണ്.' ഈ സ്വഭാവ വിശേഷത്തെ കുറിച്ച് എഴുതുകയാണ് കലാസംവിധായകൻ സുനിൽ ലാവണ്യ.സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കൽ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആഭാസം എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ്.

ഫേസ്‌ബുക്ക് കുറിപ്പ്:

ആഭാസ ഡയറി.

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത് നാൽപ്പതടിയോളമുയരമുള്ള കെട്ടിടത്തിൽ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാൻ? അതും ഒരു പുതുമുഖ സംവിധായകന്റെ
ചിത്രത്തിനു വേണ്ടി.നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോൾ ഞാൻ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട് ,കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്.

അപ്പോ ചിരിച്ചോണ്ട് പറയുവാ...അണ്ണാ ഇന്ന് നല്ല ഗംഭീര വർക്കായിരുന്നു.എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറിൽ നിർത്തിയേക്കുവായിരുന്നു...ഇതാണ് ഇന്ദ്രൻസേട്ടൻ. ഇത് നടനല്ല.
നാട്യങ്ങളില്ലാത്തനല്ലൊന്നാന്തരം പച്ചമനുഷ്യൻ. കരിയറിലെ മറ്റൊരസാധ്യവേഷവുമായി
ഇന്ദ്രൻസ്.ആഭാസത്തിൽ.ഇന്ദ്രൻസ് As മലയാളി പെയിന്റർ .