- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതിക്കെതിരെ വിമർശന കവിത; സൈബർ ആക്രമണത്തിൽ റഫീക്ക് അഹമ്മദിന് പിന്തുണയുമായി സുനിൽ പി ഇളയിടം; ഇടതുപക്ഷ പ്രവർത്തകർ ഒരു നിലയ്ക്കും ഈ വഴി പിൻതുടർന്നു കൂടാ'യെന്ന് കുറിപ്പ്
തിരുവനന്തപുരം: ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് ഇടതു സൈദ്ധ്യാതികൻ സുനിൽ പി ഇളയിടം.ഫേസ്‌ബുക്ക് കുറിപ്പിലുടെയാണ് റഫിക്ക് അഹമ്മദിനുള്ള പിന്തുണ സുനിൽ പി ഇളയിടം അറിയിച്ചത്.കെ. റെയിലിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും സംശയങ്ങളും ഉന്നയിച്ചതിന്റെ പേരിൽ കവി റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദരീതിയോടുള്ള വെല്ലുവിളിയാണ്. ഇടതുപക്ഷ പ്രവർത്തകർ ഒരു നിലയ്ക്കും ഈ വഴി പിൻതുടർന്നു കൂടാ. എന്നും സുനിൽ പി ഇളയിടം കുറിച്ചു.
സിൽവർ ലൈൻ പദ്ധതിയെ പരോക്ഷമായി വിമർശിച്ച് കവിതയെഴുതിയതിന് പിന്നാലെയാണ് റഫീഖ് അഹമ്മദിന് സമൂഹിക മാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിട്ടത്. 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ' എന്ന വരികളിൽ തുടങ്ങുന്ന കവിതയാണ് റഫീഖ് അഹമ്മദ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചത്. വെള്ളിയാഴ്ചയായിരുന്നു കവിത പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെയാണ് കമന്റ് ബോക്സുകളിൽ വലിയതോതിൽ വിമർശനങ്ങളും അധിക്ഷേപവും ഉയർന്നത്.എന്നാൽ, വിമർശനങ്ങൾക്ക് പിന്നാലെ മറ്റൊരു നാലുവരി കവിതയിലുടെ മറുപടിയും റഫീഖ് അഹമ്മദ് നൽകുന്നുണ്ട്. തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്നമുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരേകുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതുകരുണ മാത്രം, വെറുപ്പില്ലൊരശേഷവും. എന്നാണ് പിന്നീട് റഫീഖ് അഹമ്മദ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം റഫിക്ക് അഹമ്മദിന് കവിതയിലുടെ തന്നെ മറുപടിയുമായി മുരുകൻ കാട്ടക്കട രംഗത്ത് വന്നു.'കെ റെയ്ല് വേണ്ട.'അല്ല, നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിക്ക് കാസറഗോട്ട് നിന്ന് ഞഇഇ യിലെത്താം.'ന്നാലും കെ റെയ്ല് വേണ്ട.'എന്നി കവിതയിലുടെയായിരുന്നു റഫീക്ക് അഹമ്മദിനുള്ള മറുപടി




