- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റോക്ക്‌ഫോർഡ് ക്രിസ്ത്യൻ സ്ക്കൂളിന് ഇന്ത്യൻ വ്യവസായിയുടെ സംഭാവന ; സുനിൽ പുരി നല്കിയത് 2.7 മില്യൺ ഡോളർ വിലവരുന്ന 8 ഏക്കർ ഭൂമി
ഇല്ലിനോയ്‌സ്: റോക്ക്‌ഫോർഡ് ക്രിസ്ത്യൻ സ്‌ക്കൂളിനു വേണ്ടി ഇന്ത്യൻ അമേരിക്കൻ വംശജൻ സുനിൽ പുരി 2.7 മില്യൺ ഡോളർ വിലവരുന്ന 8 ഏക്കർ ഭൂമി സംഭാവന നൽകി. പതിനെട്ടു വയസ്സിൽ ബോംബയിൽ നിന്നും റോക്ക് ഫോർഡ് കോളേജിലെ വിദ്യാർത്ഥിയായിട്ടാണ് സുനിൽ അമേരിക്കയിൽ എത്തിയത്.റോക്ക്‌ഫോർഡ് ക്രിസ്ത്യൻ സ്‌ക്കൂളുകളിൽ എലിമെന്ററി വിഭാഗം, ആർട്ട് സെന്റർ, ജിംനേഷ്യം തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കാണ് ഇത്രയും സ്ഥലം വിട്ടു നൽകിയിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള ഡോർമിറ്റോറികൾ, വിദേശ വിദ്യാർത്ഥികൾക്കായി നിർമ്മിക്കുന്നതിനും ഈ സ്ഥലം ഉപയോഗിക്കുമെന്ന് സുനിൽ പുരി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. 1983 ൽ സ്ഥാപിച്ച റിയൽ എസ്റ്റേറ്റ് ഫേ ഫസ്റ്റ് മിഡ് വെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടിയായ സുനിലിന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണ് നിറവേറ്റിയിരിക്കുന്നതെന്നും പത്രകുറിപ്പിൽ ചൂണ്ടികാണിക്കുന്നു. യുവജനങ്ങളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി, സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സുനിൽ നൽകിയ സംഭാവന മാതൃകാപരമാണെന്ന് റോക്ക്‌ഫോർഡ് സ്ക്
ഇല്ലിനോയ്‌സ്: റോക്ക്‌ഫോർഡ് ക്രിസ്ത്യൻ സ്‌ക്കൂളിനു വേണ്ടി ഇന്ത്യൻ അമേരിക്കൻ വംശജൻ സുനിൽ പുരി 2.7 മില്യൺ ഡോളർ വിലവരുന്ന 8 ഏക്കർ ഭൂമി സംഭാവന നൽകി.
പതിനെട്ടു വയസ്സിൽ ബോംബയിൽ നിന്നും റോക്ക് ഫോർഡ് കോളേജിലെ വിദ്യാർത്ഥിയായിട്ടാണ് സുനിൽ അമേരിക്കയിൽ എത്തിയത്.റോക്ക്‌ഫോർഡ് ക്രിസ്ത്യൻ സ്‌ക്കൂളുകളിൽ എലിമെന്ററി വിഭാഗം, ആർട്ട് സെന്റർ, ജിംനേഷ്യം തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കാണ് ഇത്രയും സ്ഥലം വിട്ടു നൽകിയിട്ടുള്ളത്.
ലോകോത്തര നിലവാരമുള്ള ഡോർമിറ്റോറികൾ, വിദേശ വിദ്യാർത്ഥികൾക്കായി നിർമ്മിക്കുന്നതിനും ഈ സ്ഥലം ഉപയോഗിക്കുമെന്ന് സുനിൽ പുരി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
1983 ൽ സ്ഥാപിച്ച റിയൽ എസ്റ്റേറ്റ് ഫേ ഫസ്റ്റ് മിഡ് വെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടിയായ സുനിലിന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണ് നിറവേറ്റിയിരിക്കുന്നതെന്നും പത്രകുറിപ്പിൽ ചൂണ്ടികാണിക്കുന്നു.
യുവജനങ്ങളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി, സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സുനിൽ നൽകിയ സംഭാവന മാതൃകാപരമാണെന്ന് റോക്ക്‌ഫോർഡ് സ്‌ക്കൂൾ അധികൃതർ പറഞ്ഞു