തിരുവനന്തപുരം: ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ അവസാന ദിനത്തിൽ ഇന്ത്യൻ മുൻനിര ബാറ്റ്‌സ്മാന്മാരുടെ പ്രകടനം മത്സരഫലത്തിൽ നിർണായകമാകുമെന്ന് തമിഴ്‌നാടിന്റെ മുൻ രഞ്ജി ട്രോഫി താരവും എംആർഎഫ് പേസ് ഫൗണ്ടേഷനിലെ പരിശീലക സഹായിയുമായ സുനിൽ സാം വിലയിരുത്തുന്നു.

ജസ്പ്രീത് ബുംറയുടെ അതി മനോഹരമായ ബൗളിംഗിലൂടെ ഇംഗ്ലണ്ടിനെ 303 റൺസിന് പിടിച്ചുകെട്ടാനായി. നാലാംദിനം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലാണ്. ഒൻപത് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ 157 റൺസ് കൂടി നേടണം. അഞ്ചാം ദിനത്തിൽ മഴ ആശങ്കയായി നിലനിൽക്കുന്നു. മത്സരം തുടരാനായാൽ ജയം ഉറപ്പിക്കാറായിട്ടില്ലെന്നും മത്സരത്തിൽ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറയുന്നു.



സുനിൽ സാം മത്സരത്തെ വിലയിരുത്തുന്നത് ഇങ്ങനെ:

ലോകം മുഴുവൻ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റ്. അതിന്റെ ആവേശകരമായ അഞ്ചാം ദിവസത്തിലാണ്. ഈ മാച്ചിനെക്കുറിച്ച് വ്യക്തമായി സംസാരിക്കുകയാണെങ്കിൽ ഒരു അഞ്ച് സെഷനോളം ഇന്ത്യക്ക് മുൻതൂക്കം നിലനിർത്താനായി. ജസ്പ്രീത് ബുംറയുടെ അതി മനോഹരമായ ബൗളിങ്. ഒരു സ്‌ട്രൈക്ക് ബൗളർ എന്താണോ, ഒരു ക്യാപ്റ്റന് ചെയ്തുകൊടുക്കേണ്ടത് അത് ബുംറ ചെയ്യുന്നു എന്നത് വ്യക്തമായൊരു കാര്യമാണ്.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 303 റൺസാണ് നേടിയത്. നമ്മുടെ 95 റൺസ് ലീഡ് എന്നത് വളരെ പ്രസക്തമായ ഒരു ഭാഗമാണ്. കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതു പോലെ നമ്മുടെ ബാറ്റിംഗിൽ വാലറ്റ നിര കൂട്ടിച്ചേർത്ത 50 - 60 റൺസ് എന്നത് ഏറ്റവും പ്രധാനപ്പെട്ടത് ആയി നമ്മുടെ ലാസ്റ്റ് ഇന്നിങ്‌സിലേക്ക് വരുമ്പോൾ അത് കാണാൻ സാധിക്കും എന്നത് വളരെ വ്യക്തമാണ്. ഇന്ത്യൻ ബൗളിങ് നോക്കുകയാണെങ്കിൽ വളരെ കൃത്യതയോടെ, മികവോടെ ബൗൾ ചെയ്തു എന്ന് പറയാം. ആ വിക്കറ്റിൽ. എങ്കിലും ആ ഒരു ഇന്നിങ്‌സിൽ എടുത്ത് പറയേണ്ടത് ജോ റൂട്ട് എന്ന അഗ്രഗണ്യനായ ബാറ്റ്‌സ്മാനെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് നമ്മൾ നോക്കുകയാണെങ്കിൽ ഒരു ഡോമിനേഷൻ എന്നു നമുക്ക് പറയാം. ബോളേഴ്‌സിനെ ഡോമിനേറ്റ് ചെയ്ത് ബാറ്റ് ചെയ്യുന്ന ജോ റൂട്ടിനെ ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്തം എന്താണ് എന്ന് പ്രകടനത്തിലൂടെ കാണിക്കുന്ന ജോ റൂട്ടിനെ നമുക്ക് കാണാൻ സാധിച്ചത്. ഒരു ചാൻസും കൊടുക്കാനാകാതെ അത്ര മനോഹരമായ രീതിയിൽ ഇംഗ്ലണ്ട് പോലെയുള്ള ബൗളിംഗിന് ഏറ്റവും അനുകൂലമായ സാഹചര്യത്തിൽ അത്തരമൊരു വിക്കറ്റിൽ ഇത്രയും മനോഹരമായി ആണ് ജോ റൂട്ട് തന്റെ ക്യാപ്റ്റൻ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്തത്.

തിരിച്ച് ഇന്ത്യയുടെ വിജയലക്ഷ്യം 209 റൺസാണ്. നാലാം ദിനം കളി അവസാനിക്കുമ്പോൾ 52 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ഇതിൽ കെ എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. കാരണം ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയുടെ ടോപ്‌സ്‌കോറർ കെ എൽ രാഹുൽ ആയിരുന്നു.

നമ്മുടെ ബോളിംഗിനെക്കുറിച്ച് എടുത്ത് പറയുകയാണെങ്കിൽ നമ്മൾ നാല് മീഡിയം പേസർമാരെ കളിപ്പിക്കുന്നതുകൊണ്ട് സ്‌പെൽ റൊട്ടേറ്റ് ചെയ്ത് എറിയിക്കാൻ സാധിക്കുന്നു. അതു പോലെ ഷോർട്‌സ് ബോൾസ്, അതുപോലെ അറ്റാക്കിങ് ബൗൺസേഴ്‌സ്, സീം അല്ലെങ്കിൽ റിവേഴ്‌സ് സിങ് എറിയുന്ന ബോളേഴ്‌സ്, അങ്ങനെ നമ്മുക്ക് വെറൈറ്റി ഓഫ് ബോളിങ് എന്നത് ഇന്ത്യൻ ടീമിന്റെ ഇന്നത്തെ ഏറ്റവും വലിയ മുതൽക്കൂട്ടുകളിൽ ഒന്നാണ്.

ഇന്ന് ലോകക്രിക്കറ്റിലെ പ്രമുഖർ, ക്രിക്കറ്റ് നിരൂപകർ, ഇവർ എല്ലാം ഇന്ത്യൻ ഫാസ്റ്റ് ബോളിങ് എന്ന പറയുന്നത് ലോകോത്തര നിരയിലേക്ക് ഉയരുന്നു എന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ഇത് ശരിവയ്ക്കുന്ന കാഴ്ചാണ് ഈ ഫസ്റ്റ് ടെസ്റ്റിൽ കാണാൻ സാധിക്കുന്നത്. അത് വലിയൊരു കാര്യം തന്നെയാണ്. നമ്മുടെ ബൗളിങ് കോച്ചായിട്ടുള്ള ഭരത് അരുൺ അദ്ദേഹം കഴിഞ്ഞ അഞ്ച് - ആറ് വർഷമായിട്ട് നമ്മുടെ ഫാസ്റ്റ് ബോളേഴ്‌സിനെ ഒരുക്കി എടുത്തൊരു രീതി എന്നത് വളരെ പ്രശംസനീയമായ ഒരു കാര്യാണ്.

ഇനി അഞ്ചാം ദിവസത്തിലെ കളിയിൽ 157 റൺസാണ് ഇന്ത്യക്ക് ഇനി നേടേണ്ടത്. ഇതിന് മുമ്പും ഇതുപോലെയുള്ള സ്‌കോറുകൾ ചേസ് ചെയ്ത് പരാജയപ്പെട്ട കാഴ്ചകൾ ഇതിന് മുമ്പുള്ള സീരീസുകളിൽ കണ്ടിട്ടുണ്ട്. ക്രിക്കറ്റിൽ മാറ്റർ ഓഫ് ടെൻ ബോൾസ് എന്നതാണ്. 157 റൺസ് വിജയ ലക്ഷ്യം എന്നത് കുറച്ചുകാണാൻ പറ്റുന്ന ഒന്നല്ല.

മഴ ഈ കളി തടസ്സപ്പെടുത്തിയില്ലാ എന്നുണ്ടെങ്കിൽ നമ്മുടെ ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ഒരു നൂറ് ശതമാനത്തോളം സാധ്യത ഇന്ത്യയ്ക്ക് കൽപ്പിക്കാൻ സാധിക്കും. ചേതേശ്വർ പുജാര ഇന്നിങ്‌സിൽ കുറച്ചു സമയം എടുത്ത് കളിക്കുന്ന രീതിയാണ്. പക്ഷെ ഇന്നലെ അതിൽ നിന്നും വളരെ വിഭിന്നമായി അദ്ദേഹം വന്ന് ബാറ്റ് ചെയ്യുകയും കുറച്ചു ബോളിൽ നിന്നു തന്നെ രണ്ട് മൂന്ന് ബൗണ്ടറികൾ അടക്കം റൺസ് നേടുന്ന ഒരു കാഴ്ച കണ്ടു. ഇതിലെ ഏറ്റവും മനോഹരമായ കാഴ്ച എന്നത് നാലാം ദിനത്തിലെ നേരിട്ട അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിക്കുന്നതാണ്.

അതുപോലെ നൈറ്റ് വാച്മാനെ ഇറക്കാതെ അവസാന പതിനഞ്ച് മിനുറ്റ് ബാറ്റ് ചെയ്യാൻ വേണ്ടി പുജാര തന്നെ ഇറങ്ങി. വളരെ പോസിറ്റീവായിട്ട് ബാറ്റ് ചെയ്യുന്ന ചേതേശ്വർ പുജാരയെയാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. ഇനി അങ്ങോട്ട് രഹാനെ, വിരാട് കോലി, അങ്ങനെ സുപ്രധാന ബാറ്റ്‌സ്മാന്മാർ നമ്മുടെ ബാറ്റിങ് ലൈനപ്പിൽ ഉണ്ട്. 157 വിജയലക്ഷം ആണ് ഇനി പിന്തുടരേണ്ടത്. പക്ഷേ നമ്മൾ ചേസ് ചെയ്യുമ്പോൾ ക്രിക്കറ്റിൽ അസാധ്യമായത് ഒന്നുമില്ല, നല്ല ഒരു പത്ത് ബോൾ ആണ് ഒരു മാച്ചിന്റെ വിന്നിങ് എന്ന് പറയുന്നത്. ആൻഡേഴ്‌സൺ, റോബിൻസൺ, ബ്രോഡ് ഇവർ ഉൾപ്പെട്ട ബൗളിങ് നിര മികച്ചതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ആദ്യ ഇന്നിങ്‌സിൽ വേണ്ടത്ര താളം കണ്ടെത്താൻ കഴിയാതെ പോയ സ്റ്റുവർട്ട് ബ്രോഡ് രണ്ടാം ഇന്നിങ്‌സിൽ വളരെ മികച്ച രീതിയിൽ ബോൾ ചെയ്യുന്ന ഒരു കാഴ്ച നമുക്ക് കാണാൻ സാധിച്ചു. ബ്രോഡും ഫോമിലേക്ക് എത്തുന്നു. ആൻഡേഴ്‌സനും ഫോമിലാണ്. ഈ മൂന്ന് ബോളേഴ്‌സിനെ നേരിടുക എന്നത് വളരെ വളരെ പ്രധാനപ്പെട്ട കാര്യമാണ്.

157 റൺസ് നേരിടുമ്പോൾ അഞ്ചാം ദിനത്തിലെ ആദ്യ സെഷൻ വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ സെഷനിൽ വിക്കറ്റു വീഴാതെ കളിക്കുകയാണെങ്കിൽ നമുക്ക് കുറച്ചുകൂടി എളുപ്പമാകും കാര്യങ്ങൾ. നമുക്ക് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ സമ്മർദ്ദത്തിലേക്ക് പോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നമ്മുടെ ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർ വളരെ കരുതലോടെ നേരിട്ട് വിജയലക്ഷ്യം മറികടക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിക്കട്ടെ. ക്രിക്കറ്റ് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന അഞ്ചാം ദിനത്തിലെ കളിയിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും നല്ല വിജയങ്ങളിൽ ഒന്നാകട്ടെ ട്രെൻഡ്ബ്രിഡ്ജിലേത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നമ്മൾ ജയിക്കുകയാണെങ്കിൽ ഇനി അങ്ങോട്ടുള്ള മത്സരങ്ങളിൽ അത് ഇന്ത്യയ്ക്ക് അനുകൂലമായ ഒരു ആത്മവിശ്വാസം നമുക്ക് ലഭിക്കും. ലോകത്തെ നമ്പർ വൺ ബോളിങ് നിരയായി ഇന്ത്യയുടെ ബൗളർമാർ മാറുന്നു. ഇനി ഉത്തരവാദിത്തം ബാറ്റ്‌സ്മാന്മാർക്കാണ്. അത് ഏറ്റെടുത്ത് നമ്മുടെ ടോപ് ഓർഡർ ബാറ്റിങ് നിര മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ ജയത്തിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.