ചെന്നൈ: ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കുതിക്കുമ്പോൾ തന്നെ ഏറ്റവും വിസ്മയപ്പിക്കുന്നത് ജയിംസ് ആൻഡേഴ്‌സൺ ആണെന്ന് തമിഴ്‌നാടിന്റെ മുൻ രഞ്ജി ട്രോഫി താരവും എംആർഎഫ് പേസ് ഫൗണ്ടേഷനിലെ പരിശീലക സഹായിയുമായ സുനിൽ സാം.ഏജ് ഇസ് ജസ്റ്റ് എ നമ്പർ എന്ന വാചകത്തെ തന്റെ പ്രകടനം കൊണ്ട് ആൻഡേഴ്‌സ് അന്വർത്ഥമാക്കുകയാണെന്ന് സാം വിലയിരുത്തുന്നു.

ഇ്ന്ത്യയുടെ ഓപ്പണിങ്ങ് വളരെ മനോഹരമായിരുന്നു.ന്യൂബോളിനെയൊക്കെ അതീവ ശ്രദ്ധയോടെയാണ് കെ എൽ രാഹുലും രോഹിത് ശർമ്മയും നേരിട്ടത്.എന്നാൽ വളരെ പെട്ടെന്ന് തന്നെയാണ് ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങ് തകർച്ചയും കണ്ടത്. 125 - 4 എന്ന നിലയിലേക്ക് ടീം കുപ്പുകുത്തുകയായിരുന്നു.ഇതിൽ വിരാട് കോഹ്ലിയെ പുറത്താക്കിയ മനോഹരമായ പന്താണ് ഇപ്പോഴും ജെയിംസ് ആൻഡേസൺ എന്ന പ്രതിഭയുടെ തിളക്കം പ്രകടമാക്കുന്നതെന്ന് സാം ചൂണ്ടിക്കാട്ടുന്നു.

വിരാടിനെ വീഴ്‌ത്തിയ വിക്കറ്റ് കൂടാതെ ആ പിച്ചിൽ അദ്ദേഹം എറിഞ്ഞ വൈവിദ്ധ്യമാർന്ന പന്തുകളാണ് എടുത്ത് പറയേണ്ടത്. ശരിക്കും ഇന്ത്യൻ ബാറ്റസ്മാന്മാരെ കുഴക്കിയത് അദ്ദേഹത്തിന്റെ സ്‌പെല്ലുകളാണെന്ന് നിസംശയം പറയാം. തന്റെ പ്രായം അദ്ദേഹം പ്രകടമാക്കുന്നത് റണ്ണപ്പിൽ മാത്രമാണെന്നും സാം പറയുന്നു.തുടർന്ന് വന്ന പൂജാരയും നിലയുറപ്പിക്കും മുൻപേ കീഴടങ്ങിയെങ്കിലും ഏറ്റവും ദുഃഖകരമായത് രഹാനെയുടെ റണ്ണൗട്ടായിരുന്നു.ഋഷഭ് പ്ന്തും നന്നായിത്തുടങ്ങിയെങ്കിലും പാതിവഴിയിൽ വീണു.

പിന്നെയെത്തിയ രവീന്ദ്ര ജഡേജ ഇപ്പോൾ ഏത് ഫോർമാറ്റിലും നമുക്ക് വിശ്വസിക്കാൻ പറ്റുന്ന ബാറ്റസ്മാനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.പ്രത്യേകിച്ചും വാലറ്റത്തെ കൂട്ടുപിടിച്ചുള്ള ചെറുത്തുനിൽപ്പുകളാണ് രവീന്ദ്ര ജഡേജയുടെ സവിശേഷത.മാത്രമല്ല നമ്മുടെ ലീഡിൽ നിർണ്ണായകമായ മറ്റൊരു കാര്യം നമ്മുടെ വാലറ്റം നേടിയ റൺസുകളാണ്. ബുംറയുടെ 28 റൺസ്,ഷമിയുടെ ചെറുത്തുനിൽപ്പൊക്കെ വാലറ്റത്തിന്റെ മികച്ച സംഭവനയാണ്.

രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിക്കുന്ന ഇംഗ്ലണ്ടിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ലീഡ് മറികടക്കുക എന്നത് തന്നെയായിരുന്നു.അത് പൂർത്തിയാക്കിയതിനാൽ ഇനി മികച്ചൊരു ടോട്ടൽ ഇന്ത്യക്ക് മുന്നിൽ വെക്കാനാവും ആതിഥേയർ ശ്രമിക്കുക. അങ്ങിനെ വരുമ്പോൾ ഒരു ദിവസം മുഴുവൻ അവർക്ക് ബാറ്റ് ചെയ്യേണ്ടതായി വരും.മഴയും കൂടി കളിക്കുന്ന മത്സരത്തിൽ തീർത്തും ആവേശകരമായ അന്ത്യത്തിലേക്ക് ടെസ്റ്റ് നീങ്ങുന്നത്.ഇന്ത്യ രണ്ടാമിന്നിങ്ങ്‌സിൽ ഇറങ്ങുമ്പോൾ നേരിടുന്ന വെല്ലുവിളി എങ്ങിനെ ആൻഡേഴ്‌സണെ നേരിടുമെന്നത് തന്നെയാണും സാം ചൂണ്ടിക്കാട്ടുന്നു.