- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കാരിയായ അമ്മയുടെയും ഇന്ത്യക്കാരനായ അച്ഛന്റെയും മകളായി ബ്രിട്ടനിൽ ജനിച്ചുവളർന്നു; ബോളിവുഡ് ഭ്രമം മൂലം ഇന്ത്യയിലേക്ക് മാറി; കാമുകന്റെ ഭാര്യയെ കൊന്ന കേസിൽ അറസ്റ്റിലായ എയ്ഞ്ചൽ ഗുപ്ത അറിയപ്പെടുന്ന മോഡലും സഹനടിയും; കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ടീമിനെ ഏർപ്പെടുത്തിയത് മകളുടെ എന്താഗ്രഹവും സാധിച്ചു കൊടുക്കുന്ന അച്ഛനും: സുനിതയുടെ കൊലയിൽ ചുരുൾ അഴിയുമ്പോൾ
ന്യൂഡൽഹി: കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ടീമിനെ ഏൽ്പ്പിച്ചതിന് അറസ്റ്റിലായ അഞ്ജലി ഗുപ്ത അറിയപ്പെടുന്ന മോഡലും ബോളിവുഡിലെ സഹനടിയും. പ്രൈമറി സ്‌കൂൾ അദ്ധ്യാപികയായ സുനിതയെ കൊലപ്പെടുത്തുന്നതിനാണ് കാമുകനുമായി ചേർന്ന് അഞ്ജലി തന്ത്രം മെനഞ്ഞത്. ക്വട്ടേഷൻ ടീമിനെ കണ്ടെത്തുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ഇവർക്ക് ചെയ്തുകൊടുത്തത് അഞ്ജലിയുടെ അച്ഛൻ രാജീവാണെന്നും തെളിഞ്ഞു. മഞ്ജിത്തിനെയും രാജീവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ജിത്തിന് സുനിതയുമായുള്ള ബന്ധത്തിൽ 16 വയസ്സുള്ള മകളും എട്ടുവയസ്സുള്ള മകനുമുണ്ട്. ശശിപ്രഭയെന്നും അറിയപ്പെടുന്ന അഞ്ജലി ഗുപ്തയുമായി മഞജിത്തിന് ബന്ധമുണ്ടെന്ന് സുനിത കണ്ടെത്തിയതിന്റെ മൂന്നാംദിനമാണ് പട്ടാപ്പകൽ അവർ വെടിയേറ്റ് മരിച്ചത്. മഞ്ജിത്തും അഞ്ജലിയുമായുള്ള ബന്ധം തന്റെ ഡയറിയിൽ സുനിത രേഖപ്പെടുത്തിയിരുന്നു. ഈ ഡയറിയെക്കുറിച്ച് അറിയാമായിരുന്ന മകൾ പൊലീസിനോട് പറയുകയായിരുന്നു. ഡൽഹിയുടെ സമീപസ്ഥലമായ ബവാനയിൽ തിങ്കളാഴ്ച സ്‌കൂട്ടറിൽ സഞ്ചരിക്കവെയാണ് സുനിത വെടിയേറ്റ് മരിച്ചത്. രാവിലെ സ
ന്യൂഡൽഹി: കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ടീമിനെ ഏൽ്പ്പിച്ചതിന് അറസ്റ്റിലായ അഞ്ജലി ഗുപ്ത അറിയപ്പെടുന്ന മോഡലും ബോളിവുഡിലെ സഹനടിയും. പ്രൈമറി സ്‌കൂൾ അദ്ധ്യാപികയായ സുനിതയെ കൊലപ്പെടുത്തുന്നതിനാണ് കാമുകനുമായി ചേർന്ന് അഞ്ജലി തന്ത്രം മെനഞ്ഞത്. ക്വട്ടേഷൻ ടീമിനെ കണ്ടെത്തുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ഇവർക്ക് ചെയ്തുകൊടുത്തത് അഞ്ജലിയുടെ അച്ഛൻ രാജീവാണെന്നും തെളിഞ്ഞു. മഞ്ജിത്തിനെയും രാജീവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മഞ്ജിത്തിന് സുനിതയുമായുള്ള ബന്ധത്തിൽ 16 വയസ്സുള്ള മകളും എട്ടുവയസ്സുള്ള മകനുമുണ്ട്. ശശിപ്രഭയെന്നും അറിയപ്പെടുന്ന അഞ്ജലി ഗുപ്തയുമായി മഞജിത്തിന് ബന്ധമുണ്ടെന്ന് സുനിത കണ്ടെത്തിയതിന്റെ മൂന്നാംദിനമാണ് പട്ടാപ്പകൽ അവർ വെടിയേറ്റ് മരിച്ചത്. മഞ്ജിത്തും അഞ്ജലിയുമായുള്ള ബന്ധം തന്റെ ഡയറിയിൽ സുനിത രേഖപ്പെടുത്തിയിരുന്നു. ഈ ഡയറിയെക്കുറിച്ച് അറിയാമായിരുന്ന മകൾ പൊലീസിനോട് പറയുകയായിരുന്നു.
ഡൽഹിയുടെ സമീപസ്ഥലമായ ബവാനയിൽ തിങ്കളാഴ്ച സ്‌കൂട്ടറിൽ സഞ്ചരിക്കവെയാണ് സുനിത വെടിയേറ്റ് മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു ഇവർ. വഴിയാത്രക്കാരനാണ് ചോരയൊലിപ്പിച്ചുകിടന്ന സുനിതയെ കണ്ടെത്തിയത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവർച്ചക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് പൊലീസ് യഥാർഥ പ്രതികളെ കണ്ടെത്തുകയായിരുന്നു. സുനിതയുടെ ബാഗിൽനിന്ന് പണമോ ശരീരത്തിൽനിന്ന് ആഭരണമോ നഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ബന്ധുക്കളെയും സംശയത്തിലാക്കിയത്.
അഞ്ജലിയുമായുള്ള മഞ്ജിത്തിന്റെ ബന്ധമറിയുന്ന ചില ബന്ധുക്കൾ പൊലീസിനോട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ഡയറിയിലേക്കും മഞ്ജിത്തിന്റെയും അഞ്ജലിയുടെയും രാജീവിന്റെയും അറസ്റ്റിലേക്ക് നയിച്ചത്. ബ്രിട്ടീഷുകാരിയാണ് അഞ്ജലിയുടെ അമ്മ. തന്നെ ഭ്രാന്തമായി സ്‌നേഹിക്കുന്ന അച്ഛനാണ് രാജീവെന്ന് ഇവരുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പറയുന്നു. മകളുടെ എന്താഗ്രവും സാധിച്ചുകൊടുക്കുന്ന അച്ഛൻ കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ടീമിനെ ഏർപ്പെടുത്തുകയായിരുന്നു.
എയ്ഞ്ചലുമായുള്ള മഞ്ജിത്തിന്റെ ബന്ധം സുനിത എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മഞ്ജിത്തും എയ്ഞ്ചലും ചേർന്ന് ക്വട്ടേഷൻ നൽകി സുനിതയെ കൊല്ലുകയായിരുന്നു. സ്‌കൂളിലേക്ക് പോകുംവഴിയാണ് ബവാനയിൽ വച്ചാണ് അജ്ഞാതർ സുനിതക്ക് നേരെ വെടിയുതിർത്തത്. മൂന്ന് തവണ വെടിയുതിർത്ത് സുനിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷമാണ് കൊലയാളി സംഘം മടങ്ങിയത്. എയ്ഞ്ചലിന്റെ പിതാവിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
സുനിതയുടെ ഡയറിയിൽ നിന്നും ഭർത്താവും എയ്ഞ്ചലും തമ്മിലെ ബന്ധത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. സുനിതയുടെ മാതാപിതാക്കളും ഇരുവരും തമ്മിലെ ബന്ധത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഗൂഢാലോചന വ്യക്തമായത്.