- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരെ ഞെട്ടിച്ച് വീണ്ടും സണ്ണി ലിയോൺ; ലാത്തൂരിൽ നിന്നും ഒന്നര വയസ്സുകാരിയെ ദത്തെടുത്ത് എല്ലാവരെയും ഞെട്ടിച്ച സണ്ണി വീണ്ടും രണ്ട് കുട്ടികളുടെ കൂടി അമ്മയായി; അഷറിന്റെയും നോവയുടെയും ചിത്രം പങ്കുവെച്ച് സണ്ണിയും ഡാനിയേലും
ആരാധകരെ ഇത്രത്തോളം ഞെട്ടിച്ച താരം വേറെ ഉണ്ടാവില്ല. ലുക്ക് കൊണ്ടാണ് സണ്ണി ആരാധകരെ നേരത്തെ ഞെട്ടിച്ചിരുന്നതെങ്കിൽ ഇപ്പോൾ നന്മ നിറഞ്ഞ സ്വഭാവം കൊണ്ടാണ് സണ്ണി ആരാധകരെ വീണ്ടും വീണ്ടും ഞെട്ടിക്കുന്നത്. ആദ്യം മഹാരാഷ്ട്രയിലെ ലൂത്തൂരിൽ നിന്ന് നിഷ എന്ന 21 മാസം പ്രായമുള്ള കുട്ടിയെ ദത്തെടുത്താണ് സണ്ണി ആരാധകരെ ഞെട്ടിച്ചതെങ്കിൽ ഇപ്പോൾ വീണ്ടും രണ്ട് കുട്ടികളുടെ കൂടി അമ്മയായിരിക്കുകയാണ് ഈ താരം. ഇതോടെ സണ്ണിക്കും ഭർത്താവ് ഡാനിയേൽ വെബ്ബറിനും മക്കൾ മൂന്നായി. ആഴ്ചകൾ മാത്രമേ ആയുള്ളൂ ഈ കുഞ്ഞ് ജനിച്ചിട്ടെന്നും ഇവർ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിൽ പറയുന്നു. അഷർ സിങ് വെബ്ബർ, നോവാ സിങ് വെബ്ബർ എന്നാണ് സണ്ണി തന്റെ പൊന്നോമനകൾക്ക് പേരിട്ടിരിക്കുന്നത്. എന്നാൽ, സണ്ണിയുടെ ഈ പോസ്റ്റ് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. സണ്ണി ഗർഭിണിയായിരുന്നോ? ഈ ഇരട്ടകളെ സണ്ണി പ്രസവിച്ചതു തന്നെയോ തുടങ്ങിയ സംശയങ്ങൾ ഉന്നയിച്ചവർ നിരവധിയാണ്. എന്തായാലും സംഗതി രഹസ്യമായി തുടരുകയാണ്. എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്... 2017 ജൂൺ 21, അന്നായിരുന്നു ഞ
ആരാധകരെ ഇത്രത്തോളം ഞെട്ടിച്ച താരം വേറെ ഉണ്ടാവില്ല. ലുക്ക് കൊണ്ടാണ് സണ്ണി ആരാധകരെ നേരത്തെ ഞെട്ടിച്ചിരുന്നതെങ്കിൽ ഇപ്പോൾ നന്മ നിറഞ്ഞ സ്വഭാവം കൊണ്ടാണ് സണ്ണി ആരാധകരെ വീണ്ടും വീണ്ടും ഞെട്ടിക്കുന്നത്. ആദ്യം മഹാരാഷ്ട്രയിലെ ലൂത്തൂരിൽ നിന്ന് നിഷ എന്ന 21 മാസം പ്രായമുള്ള കുട്ടിയെ ദത്തെടുത്താണ് സണ്ണി ആരാധകരെ ഞെട്ടിച്ചതെങ്കിൽ ഇപ്പോൾ വീണ്ടും രണ്ട് കുട്ടികളുടെ കൂടി അമ്മയായിരിക്കുകയാണ് ഈ താരം.
ഇതോടെ സണ്ണിക്കും ഭർത്താവ് ഡാനിയേൽ വെബ്ബറിനും മക്കൾ മൂന്നായി. ആഴ്ചകൾ മാത്രമേ ആയുള്ളൂ ഈ കുഞ്ഞ് ജനിച്ചിട്ടെന്നും ഇവർ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിൽ പറയുന്നു. അഷർ സിങ് വെബ്ബർ, നോവാ സിങ് വെബ്ബർ എന്നാണ് സണ്ണി തന്റെ പൊന്നോമനകൾക്ക് പേരിട്ടിരിക്കുന്നത്.
എന്നാൽ, സണ്ണിയുടെ ഈ പോസ്റ്റ് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. സണ്ണി ഗർഭിണിയായിരുന്നോ? ഈ ഇരട്ടകളെ സണ്ണി പ്രസവിച്ചതു തന്നെയോ തുടങ്ങിയ സംശയങ്ങൾ ഉന്നയിച്ചവർ നിരവധിയാണ്. എന്തായാലും സംഗതി രഹസ്യമായി തുടരുകയാണ്.
എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്... 2017 ജൂൺ 21, അന്നായിരുന്നു ഞാനും ഡാനിയലും ആ സത്യം മനസിലാക്കിയത്. അധികം കാലതാമസമില്ലാതെ തന്നെ ഞങ്ങൾക്ക് മൂന്നു കുഞ്ഞുങ്ങളാകുമെന്ന്. ഒരു കുടുംബമുണ്ടാകാൻ ഞങ്ങൾ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂർണമായിരിക്കുന്നു ഇവരോടൊപ്പം.
അഷർ സിങ് വെബ്ബർ, നോവ സിങ് വെബ്ബർ, നിഷ കൗർ വെബ്ബർ. കുറച്ച് ആഴ്ചകൾക്ക് മുൻപാണ് ഞങ്ങളുടെ മിടുക്കന്മാരായ ആൺകുട്ടികൾ ജനിച്ചത്. എന്നാൽ ഞങ്ങളുടെ മനസ്സിലും കണ്ണിലും അവർ വർഷങ്ങളായി ജീവിക്കാൻ തുടങ്ങിയിട്ട്. ദൈവം ഞങ്ങൾക്കായി വളരെ പ്രത്യേകമായതെന്തോ കരുതി വച്ചിരുന്നു. അതാണ് ഞങ്ങൾക്ക് ഈ വലിയ കുടുംബത്തിനെ തന്നത്. ഈ മൂന്നു കുസൃതിക്കുടുക്കകളെ ഓർത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് ഞങ്ങൾ.'