സ്വകാര്യ ജീവിതത്തിലെ പറയാത്ത കഥകൾ പറഞ്ഞു സണ്ണി ലിയോൺ രംഗത്ത്. വിവാഹത്തിനു മുമ്പ് പലതവണ ഒറ്റരാത്രി ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയാണ് ഒറ്റരാത്രി പങ്കിടുന്നതെങ്കിൽ തെറ്റില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു.

എന്നാൽ വിവാഹിതയായശേഷം ഇത്തരം ബന്ധങ്ങൾ പുലർത്തിയിട്ടില്ലെന്നും സണ്ണി പറയുന്നു. ഭർത്താവുള്ളപ്പോൾ അന്യപുരുഷനൊപ്പം ഒറ്റരാത്രി ബന്ധം പുലർത്താനില്ലെന്നാണു സണ്ണിയുടെ പരാമർശം.

വിവാഹത്തിന് മുൻപ് താൻ പലതവണ ഒറ്റരാത്രി ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരു രാത്രി മുഴുവൻ അന്യ പുരുഷനൊപ്പം ചെലവഴിക്കുന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യ താൽപര്യമാണ്. രണ്ടു പേരും തമ്മിൽ പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയാണ് ഒറ്റരാത്രി പങ്കിടുന്നതെങ്കിൽ അതിൽ പ്രായോഗികമായി തെറ്റൊന്നുമില്ലെന്നും സണ്ണി പറഞ്ഞു.

ഇപ്പോൾ സ്നേഹസമ്പന്നനായ ഭർത്താവുള്ളപ്പോൾ അന്യപുരുഷനൊപ്പം ഒറ്റരാത്രി ബന്ധം പുലർത്താനാവില്ല. ഇന്ത്യയിൽ ഇന്നും സാമൂഹികമായി അംഗീകരിക്കാത്ത ഒന്നാണ് അത്തരത്തിനുള്ള ബന്ധങ്ങൾ. ഇത്തരക്കാരെ നികൃഷ്ടരായും നിന്ദ്യരായും സമൂഹം കാണുന്നു. ഇത്തരം കാഴ്ചപ്പാട് മാറേണ്ട സമയം അതിക്രമിച്ചുവെന്നും സണ്ണി പറഞ്ഞു.

വൺ നൈറ്റ് സ്റ്റാൻഡ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ ചടങ്ങിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. തനുജ് വിർവാണിയാണ് ചിത്രത്തിലെ നായകൻ. ഒരു രാത്രിയിൽ ഇരുവർക്കും ഇടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സണ്ണി ലിയോൺ ചൂടൻ വേഷവുമായി എത്തുന്നത്. ജാസ്മിൻ മോസെസ് ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്പെൻസ് ത്രില്ലറായ ചിത്രം ഏപ്രിൽ 22ന് തിയേറ്ററുകളിലെത്തും.