- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്; സാമ്പത്തിക ബാധ്യത മൂലം പണം മുടക്കിയ യുവതി ആത്മഹത്യാശ്രമം നടത്തി; ഞാനും മരണത്തിന്റെ വക്കിൽ; സംഘാടകർ വാക്ക് പാലിച്ചില്ലെന്ന താരത്തിന്റെ മറുപടി എന്തുകൊണ്ടെന്ന് അറിയില്ല; സണ്ണി ലിയോണിനെതിരെ കേസു കൊടുത്ത ഷിയാസിന് പറയാനുള്ളത്
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ ആരോപണം ആവർത്തിച്ച് ഇന്ത്യൻ ഡാൻസ് ഫിനാലെ പരിപാടിയുടെ കോ-ഓർഡിനേറ്ററായ പെരുമ്പാവൂർ സ്വദേശി ഷിയാസ്. താനല്ല, പരിപാടിയുടെ സംഘാടകരാണ് തെറ്റുകാരെന്ന് സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് മുമ്പാകെ ആവർത്തിക്കുമ്പോഴാണ് ഷിയാസ് ആരോപണം ആവർത്തിക്കുന്നത്. 2019ലെ പരിപാടിയിൽ നിന്ന് പിന്മാറിയത് സണ്ണി ലിയോൺ തന്നെയാണെന്നും സംഘാടകർ വാക്ക് പാലിച്ചില്ലെന്ന താരത്തിന്റെ മറുപടി എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഷിയാസ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സണ്ണി ലിയോൺ കാരണം ആത്മഹത്യയുടെ വക്കിലാണ് താനെന്നും ഷിയാസ് ആരോപിച്ചു. പരിപാടിയിലെ സംഘാടകയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും വീട്ടുകാർ കണ്ടതു കൊ്ണ്ട് ഭാഗ്യം കൊണ്ട് രക്ഷപെട്ടന്നും ഷിയാസ് പ്രതികരിച്ചു. പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയിൽ നിന്ന് പിന്മാറുകയായിരുന്നു. ഒന്നര കോടിയിലേറെ രൂപയാണ് പരിപാടിക്ക് വേണ്ടി മുടക്കിയത്. പരിപാടി മുടങ്ങിയതോടെ സാമ്പത്തികബാധ്യതമൂലം പണം മുടക്കിയ വടകര സ്വദേശിനിയായ യുവതി ആത്മഹത്യാശ്രമം നടത്തി.
യുവതിയുടെ ഇവന്റ് മാനേജ്മെന്റ് കമ്പനി ആദ്യമായി നടത്താനിരുന്ന പരിപാടിയായിരുന്നു അത്. കടം കയറി എന്റെ വീടും ജപ്തി ഭീഷണിയിലാണ്. ബാധ്യതകൾ കാരണം ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ആത്മഹത്യയുടെ വക്കിലാണ്. ഇപ്പോഴും ഹൈക്കോടതിയിൽ നിന്നുള്ള മുൻകൂർ ജാമ്യത്തിലാണ് പുറത്തിറങ്ങി ജീവിക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി.
പണം നഷ്ടപ്പെട്ട സംഭവത്തിൽ പരാതി നൽകിയെങ്കിലും രണ്ടു വർ്ഷമായി നടപടിയൊന്നുമില്ലായിരുന്നു. പിന്നീട് ഡിജിപിയെയും മുഖ്യമന്ത്രിയെയും കണ്ട ശേഷമാണ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചത്. കഴിഞ്ഞദിവസം സണ്ണി ലിയോൺ കേരളത്തിലെത്തിയ ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ തയ്യാറായതെന്നും ഷിയാസ് പറഞ്ഞു. സണ്ണി ലിയോണിന്റെ നിസഹകരണമാണ് ഇത്രയേറെ സാമ്പത്തികനഷ്ടമുണ്ടാകാൻ കാരണമെന്നും ഷിയാസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം താരത്തിന്റെ മൊഴിയെടുത്തത് ഇതിന്റെ ഭാഗമാണ്. ചോദ്യം ചെയ്യലുമായി സണ്ണി ലിയോൺ പൂർണ്ണമായും സഹകരിച്ചിരുന്നു. താൻ പണം വാങ്ങി മുങ്ങിയതല്ലെന്നും സംഘാടകരുടെ അസൗകര്യമാണ് കാരണമെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയത്. അഞ്ചു തവണ പരിപാടിക്കായി ഡേറ്റ് നൽകിയിട്ടും സംഘാടകന് പരിപാടി നടത്താൻ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോൾ ആവശ്യപ്പെട്ടാലും പരിപാടിയിൽ പങ്കെടുക്കുമെന്നും സണ്ണി ലിയോൺ ക്രൈംബ്രാഞ്ച് മുമ്പാകെ വ്യക്തമാക്കി.
29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഷിയാസിന്റെ പരാതിയിലാണ് സണ്ണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ഇവർക്കൊപ്പം ഭർത്താവും മാനേജരും ക്രൈംബ്രാഞ്ച് ചാർജ്ജ് ചെയ്തിട്ടുള്ള കേസ്സിൽ പ്രതികളാണ്. 2019 വാലന്റൈൻസ്ഡേയിൽ കൊച്ചിയിൽ പരിപാടി സംഘടിപ്പിക്കാൻ കരാർ ആയിരുന്നെന്നും 35 ലക്ഷമായിരുന്നു കരാർ തുകയെന്നും ഇതിൽ 29 ലക്ഷം ഷിയാസ് നൽകിയെന്നും ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ താരം സമ്മതിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് പുറമേ ടാക്സും നൽകണമെന്ന് പറഞ്ഞിരുന്നു.
ഇതുവരെ നടന്ന അന്വേഷണത്തിൽ സണ്ണിലിയോണിന്റെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ. പരാതിക്കാരനായി ഷിയാസ് പെരുമ്പാവൂർ സ്വാദേശിയാണെങ്കിലും ഈവന്റുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതലും ഗൾഫ് നാടുകളിലാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരം. 2019-ൽ ഷിയാസ് ഡീ ജി പി യ്ക്ക് പരാതി നൽകുകയും കേസെടുത്ത് അന്വേഷണം നടത്താൻ ഡി ജി പി ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിക്കുകയുമായിരുന്നു. മാസങ്ങൾക്കു മുമ്പേ ഷിയാസിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ