- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടാൻ സണ്ണി ലിയോൺ കേരളത്തിലെത്തുന്നു; 'ഫോൺ 4 ഡിജിറ്റൽ ഹബ്ബി'ന്റെ ഷോറൂം ഉദ്ഘാടനത്തിന് എത്തുന്ന സണ്ണി കൊച്ചിയിലേത്തുന്നത് ഇത് രണ്ടാം തവണ
മലയാളി പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടാൻ പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോൺ കേരളത്തിലേക്ക് വരുന്നു. സ്മാർട്ട്ഫോൺ വിപണന ശൃംഖലയായ 'ഫോൺ 4 ഡിജിറ്റൽ ഹബ്ബി'ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തുന്നത്. ഓഗസ്റ്റ് 17ന് രാവിലെ 11.30നാണ് ചടങ്ങ്. മുൻപ് വനിതാ മാഗസിന്റെ അവാർഡ് നിശയിൽ പങ്കെടുക്കാൻ സണ്ണി ലിയോൺ കേരളത്തിൽ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മിലൻ ലുത്രിയയുടെ 'ബാദ്ഷാഹൊ'യാണ് റിലീസിനൊരുങ്ങുന്ന സണ്ണി ലിയോൺ ചിത്രം. അജയ് ദേവ്ഗണും ഇലിയാന ഡിക്രൂസും ഇമ്രാൻ ഹാഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം സണ്ണി പ്രത്യക്ഷപ്പെടുന്ന വീഡിയോ ഗാനം യുട്യൂബിൽ തരംഗമായിരുന്നു. മൂന്ന് ദിവസംകൊണ്ട് 1.3 വ്യൂസാണ് പാട്ടിന് ലഭിച്ചത്.
മലയാളി പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടാൻ പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോൺ കേരളത്തിലേക്ക് വരുന്നു. സ്മാർട്ട്ഫോൺ വിപണന ശൃംഖലയായ 'ഫോൺ 4 ഡിജിറ്റൽ ഹബ്ബി'ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തുന്നത്. ഓഗസ്റ്റ് 17ന് രാവിലെ 11.30നാണ് ചടങ്ങ്.
മുൻപ് വനിതാ മാഗസിന്റെ അവാർഡ് നിശയിൽ പങ്കെടുക്കാൻ സണ്ണി ലിയോൺ കേരളത്തിൽ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മിലൻ ലുത്രിയയുടെ 'ബാദ്ഷാഹൊ'യാണ് റിലീസിനൊരുങ്ങുന്ന സണ്ണി ലിയോൺ ചിത്രം. അജയ് ദേവ്ഗണും ഇലിയാന ഡിക്രൂസും ഇമ്രാൻ ഹാഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം സണ്ണി പ്രത്യക്ഷപ്പെടുന്ന വീഡിയോ ഗാനം യുട്യൂബിൽ തരംഗമായിരുന്നു. മൂന്ന് ദിവസംകൊണ്ട് 1.3 വ്യൂസാണ് പാട്ടിന് ലഭിച്ചത്.
Next Story