ന്യൂയോർക്ക്: ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസീലാൻഡ് എന്നീ രാജ്യങ്ങളിലെ വചനശുശ്രൂഷകൾക്ക് ശേഷം ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, സംഗീതജ്ഞനും, വേൾഡ് പീസ് മിഷൻ ചെയർമാനുമായ സണ്ണി സ്റ്റീഫൻ 16 മുതൽ ജൂലൈ 10 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ വചനപ്രബോധനം നൽകുന്നു.

''കരുണയും, കരുതലും, കാവലുമായി ജീവിച്ച്, വിശ്വാസവും വിശുദ്ധിയും, വിശ്വസ്തതയും നിലനിർത്തി, ഇരുളിന്റെ ഒരു പൊട്ടുപോലുമില്ലാതെ ജീവിക്കുവാനും, പരസ്പരം ആത്മാർത്ഥമായി ആദരിക്കുവാനും, പുറത്തൊരാകാശമുള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശമുണ്ടെന്ന തിരിച്ചറിവോടെ വളർന്ന് ആന്തരിക യൗവ്വനം നിലനിർത്തുവാനും, അങ്ങനെ സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളമായി ജീവിക്കാൻ കഴിയുന്ന ജീവിതസ്പർശിയായ സ്‌നേഹസമാധാന സന്ദേശങ്ങൾ, മുപ്പത്തിമൂന്ന് വർഷത്തെ കൗൺസിലിങ് അനുഭവങ്ങൾ ചേർത്ത് പ്രായോഗിക ജീവിത പാഠങ്ങളാക്കി നൽകുന്ന സണ്ണി സ്റ്റീഫന്റെ വചന ശുശ്രൂഷകൾ കുടുംബജീവിതം നയിക്കുന്നവർക്ക് പ്രകാശത്തിന്റെ പാഠങ്ങളാണെന്ന്'' വേൾഡ് പീസ് മിഷന്റെ ഇന്റർനാഷണൽ സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ന്യൂയോർക്ക്, ഫിലഡൽഫിയ, ഹൂസ്റ്റൺ, ഡാളസ് എന്നിവിടങ്ങളിലാണ് വചനശുശ്രൂഷകൾ നടക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. റോയ് എ തോമസ്: 253 653 0639, റവ. ഫാ. എം കെ കുറിയാക്കോസ്: 201 681 1078, റവ. ഫാ. അലക്‌സ് ചാക്കോ: 972 423 4886
email: worldpeacemissioncouncil@gmail.com