മുംബൈ: ലോകത്ത് വലിയ ആരാധക വൃന്ദമുള്ള നായികയാണ് സണ്ണി ലിയോൺ, പോൺ ചിത്രങ്ങളിലൂടെ വന്ന് ബോളിവുഡ് കീഴടക്കിയ താരസുന്ദരി. പുറത്തിറങ്ങിയാൽ ആരാധകർ വന്ന് പൊതിയുന്ന സണ്ണിക്ക് കൊച്ചിയിലെ ആരാധകരെ മറക്കാനാവില്ല എന്നാണ് പറഞ്ഞത്, എന്നാൽ ആരാധകനെ ഭയന്ന പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഒരു സമയത്ത് സണ്ണിക്ക് ഉണ്ടായത്. സ്നേഹം കൊണ്ട് പൊതിയുന്ന ആരാധകരെ ഭയന്നല്ല, ജീവനെടക്കുമെന്ന ഭീഷണിയുമായി വീട്ടിൽ വന്ന് ബഹളം വയ്ക്കുന്ന ഒരാളെ ഭയന്ന്.

ആ ഭീകര കാലം സണ്ണി ഓർക്കുന്നത് ഇങ്ങനെയാണ്, . 'വീട്ടിൽ വന്ന് ഉപദ്രവിക്കും എന്നായിരുന്നു ഭീഷണി. ഭർത്താവ് ഡാനിയൽ വെബ്ബർ അക്കാലത്ത് വിദേശയായിരുന്നു. തനിച്ചായിരുന്നതുകൊണ്ട് പേടിച്ചാണ് ഞാൻ ജീവിച്ചത്. അന്ന് സ്ഥിരമായി വീടിന്റെ പുറത്ത് ബഹളം കേൾക്കും. അപ്പോൾ ഒരു കത്തിയുമായാണ് ഞാൻ വാതിലിന് നേരെ പോകാറുള്ളത്. അയാൾ അപ്പോൾ വീടിന്റെ വാതിലിൽ ശക്തമായി ഇടിച്ച് ബഹളം വയ്ക്കും. ഇതിന് പുറമെ അയാളുടെ സുഹൃത്തുക്കൾ ട്വിറ്ററിലൂടെയും എന്നെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും കൊണ്ടിരുന്നു. ജനക്കൂട്ടം എന്റെ വീടാക്രമിക്കും എന്നൊരു ഭീതി പരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പിന്നെ ഞങ്ങൾ വീട്ടിൽ ക്യാമറ സ്ഥാപിച്ചു. പിന്നീട് വീട് മാറുകയും ചെയ്തു. പക്ഷേ, ഇപ്പോഴും ആ സംഭവത്തിന്റെ ആഘാതം എന്നെ വിടാതെ പിന്തുടരുകയാണ് എന്നാണ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സണ്ണിക്കെതിരെ ഇയാൾ ഭീഷണി മുഴക്കിയിരുന്നത്.

മലയാളികളെ ഏറെ സ്‌നേഹിക്കുന്ന സണ്ണി ലിയോൺതനിക്ക് മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന വെളിപ്പെടുത്തയിരുന്നു. ഇനിയും കേരളത്തിൽ വരാനാണ് ആഗ്രഹമെന്നും അവസരം ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ തയ്യാറാണെന്നാണ് കഴിഞ്ഞ തവണ സണ്ണി ലിയോൺ പറഞ്ഞത്.