- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറിന്റെ സൗന്ദര്യം പോകുമെന്ന് ഭയന്ന് പ്രസവിക്കാത്ത സണ്ണി ലിയോൺ മൂന്ന് കുട്ടികളുടെ അമ്മയായി; ആദ്യ കുട്ടിയെ ദത്തെടുത്ത പിന്നാലെ ഇരട്ടക്കുട്ടികളുടെ അമ്മയായത് വാടക ഗർഭപാത്രത്തിലൂടെ; ഇന്ത്യയിലെ നീലച്ചിത്ര നായിക ആഹ്ലാദം പങ്ക് വെച്ച് സോഷ്യൽ മീഡിയയിൽ
മുംബൈ: ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണ്ണി ലിയോൺ വീണ്ടും അമ്മയായ മാറി. ഇത്തവണ ഇരട്ടി മധുരം പോലെ ഇരട്ടിക്കുട്ടികളുടെ അമ്മയായി മാറുകയാണ് നടി ചെയ്തത്. വാടക ഗർഭ പാത്രത്തിലൂടെയായിരുന്നു സണ്ണി ലിയോൺ ഇരട്ടക്കുട്ടികളുടെ മാതാവായി മാറിയത്. നിഷ സിങ് വെബ്ബറിന് പുറമെ സണ്ണി ലിയോണിനും ഡാനിയൽ വെബ്ബറിനും കൂട്ടായി ഇനി മുതൽ ആഷർ സിങ് വെബർ, നോഹ സിങ് വെബർ, എന്നിവരും ഉണ്ടാകും ഇതിൽ നിഷയെ സണ്ണി ലിയോൺ കഴിഞ്ഞവർഷം മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്നു ദത്തെടുത്തതാണ്. മൂന്ന് മക്കൾക്കുമൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് സണ്ണി തന്നെയാണ് താൻ അമ്മയായ വിവരം പുറം ലോകത്തെ അറിയിച്ചത്. 'എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്... 2017 ജൂൺ 21, അന്നായിരുന്നു ഞാനും ഡാനിയലും ആ സത്യം മനസിലാക്കിയത്. അധികം കാലതാമസമില്ലാതെ തന്നെ ഞങ്ങൾക്ക് മൂന്നു കുഞ്ഞുങ്ങളാകുമെന്ന്. ഒരു കുടുംബമുണ്ടാകാൻ ഞങ്ങൾ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂർണമായിരിക്കുന്നു ഇവരോടൊപ്പം. അഷർ സിങ് വെബ
മുംബൈ: ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണ്ണി ലിയോൺ വീണ്ടും അമ്മയായ മാറി. ഇത്തവണ ഇരട്ടി മധുരം പോലെ ഇരട്ടിക്കുട്ടികളുടെ അമ്മയായി മാറുകയാണ് നടി ചെയ്തത്. വാടക ഗർഭ പാത്രത്തിലൂടെയായിരുന്നു സണ്ണി ലിയോൺ ഇരട്ടക്കുട്ടികളുടെ മാതാവായി മാറിയത്.
നിഷ സിങ് വെബ്ബറിന് പുറമെ സണ്ണി ലിയോണിനും ഡാനിയൽ വെബ്ബറിനും കൂട്ടായി ഇനി മുതൽ ആഷർ സിങ് വെബർ, നോഹ സിങ് വെബർ, എന്നിവരും ഉണ്ടാകും ഇതിൽ നിഷയെ സണ്ണി ലിയോൺ കഴിഞ്ഞവർഷം മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്നു ദത്തെടുത്തതാണ്.
മൂന്ന് മക്കൾക്കുമൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് സണ്ണി തന്നെയാണ് താൻ അമ്മയായ വിവരം പുറം ലോകത്തെ അറിയിച്ചത്.
'എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്... 2017 ജൂൺ 21, അന്നായിരുന്നു ഞാനും ഡാനിയലും ആ സത്യം മനസിലാക്കിയത്. അധികം കാലതാമസമില്ലാതെ തന്നെ ഞങ്ങൾക്ക് മൂന്നു കുഞ്ഞുങ്ങളാകുമെന്ന്. ഒരു കുടുംബമുണ്ടാകാൻ ഞങ്ങൾ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു.
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂർണമായിരിക്കുന്നു ഇവരോടൊപ്പം. അഷർ സിങ് വെബ്ബർ, നോവ സിങ് വെബ്ബർ, നിഷ കൗർ വെബ്ബർ. കുറച്ച് ആഴ്ചകൾക്ക് മുൻപാണ് ഞങ്ങളുടെ മിടുക്കന്മാരായ ആൺകുട്ടികൾ ജനിച്ചത്. എന്നാൽ ഞങ്ങളുടെ മനസ്സിലും കണ്ണിലും അവർ വർഷങ്ങളായി ജീവിക്കാൻ തുടങ്ങിയിട്ട്. ദൈവം ഞങ്ങൾക്കായി വളരെ പ്രത്യേകമായതെന്തോ കരുതി വച്ചിരുന്നു. അതാണ് ഞങ്ങൾക്ക് ഈ വലിയ കുടുംബത്തിനെ തന്നത്. ഈ മൂന്നു കുസൃതിക്കുടുക്കകളെ ഓർത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് ഞങ്ങൾ.' സണ്ണി പറയുന്നു.
A post shared by Sunny Leone (@sunnyleone) on