മുംബൈ: ബോളീവുഡ് താരം സണ്ണി ലിയോണിന് ഒരു കാലത്ത് വലിയ ഭയമായിരുന്നു. സ്വന്തം വീട്ടിൽ പോലും താമസിക്കാൻ ഭയന്ന കാലം. ജീവനെടക്കുമെന്ന ഭീഷണിയുമായി വീട്ടിൽ വന്ന് ബഹളം വയ്ക്കുന്ന ഒരാളെ ഭയന്ന് കഴിഞ്ഞ കാലം ഓർത്തെടുക്കുകയാണ് നടി. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി തന്നെയാണ് പേടിച്ചരണ്ടു ജീവിച്ച ആ കാലത്തെ ഓർമകൾ പങ്കുവച്ചത്.

'ആരോ ഒരാൾ എന്നേ ഭീഷണിപ്പെടുത്തിയിരുന്നു, എന്റെ വീട്ടിൽ വരുമെന്നും വീട് നശിപ്പിക്കുമെന്നും അയാൾ എന്നെ ഭീഷണിപ്പെടുത്തി. ആ സമയത്ത് ഡാനിയൽ രാജ്യത്തിലായിരുന്നു. ഞാൻ ശരിക്കും പേടിച്ചു. കാരണം അന്ന് താൻ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം വീടിന് പുറത്ത് ചില ശബ്ദങ്ങൾ കേട്ടു. കയ്യിൽ കത്തിയുമായി വാതിലിന്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും വാതിലിൽ ഒരാൾ ശക്തമായി അടിക്കുവാൻ തുടങ്ങി.

അയാൾക്കൊപ്പം ട്വിറ്റർ ഫോളോവേഴ്സും എത്തിയിരുന്നു. ഇത് എന്നേ ഭയപ്പെടുത്തിയിരുന്നു. പിന്നീട് ഞങ്ങൾ ആ വീട് മാറുകയും ചെയ്തു. എന്നാലും ഇപ്പോഴും ഈ സംഭവം എന്നെ ഭയപ്പെടുത്തുന്നുണ്ടെ'ന്നും സണ്ണി പറഞ്ഞു. ഇതിന് ശേഷം വീടുകൾക്ക് ചുറ്റും ക്യാമറകൾ ഘടിപ്പിച്ചതായും താരം പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ ഭീഷണികൾ രാജ്യത്തിന് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. നിരവധി ആൺുകുട്ടികളും പെൺകുട്ടികളും ഇത്തരം സംഭവത്തിൽ പെട്ട് നിരാശരാകാറുണ്ടെന്നും ഇത് ആത്മഹത്യക്ക് കാരണമാകാറുണ്ടെന്നും താരം പറഞ്ഞു. പിന്തുണയാണ് ഇവർക്ക് ആശ്വാസം നൽകുന്നതെന്നും സണ്ണി പറഞ്ഞു.