മുംബൈ: ബോളിവുഡിൽ കാസ്റ്റിങ് കൗച്ച് ഉണ്ടോ?. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. ഉണ്ടെന്ന് സണ്ണി ലിയോണും പറയുന്നു. തനിക്ക് സംരക്ഷണമൊരുക്കാൻ എല്ലായ്‌പ്പോഴും ഭർത്താവ് ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇത് ബോളിവുഡിൽ നിലനിൽക്കുന്നുണ്ടോ?. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിമുഖത്തിൽ സണ്ണി പറഞ്ഞു.

തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. എന്റെ കരിയർ ഞാൻ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങൾ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോൺ പറഞ്ഞു.നേരത്തെ റായ് ലക്ഷ്മിയുടെ ജൂലി 2വിൽ സിനിമാരംഗത്തെ അപകടകരമായ പ്രവണതയായ കാസ്റ്റിങ് കോച്ചിനെ കുറിച്ച് പരാമർശമുണ്ടെന്നാണ് കരുതുന്നത്. സിനിമയിൽ കാസ്റ്റിങ് കൗച്ചുകൾ ഉണ്ടെന്നും ഏന്നാൽ എന്നതിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഇയ്യിടെയാണ് റായ് ലക്ഷ്മി പറഞ്ഞത്. തനിക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും തന്റെ സുഹൃത്ത് ഉൾപ്പടെ പല പെൺകുട്ടികളും ഇത്തരം അക്രമങ്ങൾക്ക് വിധേയരായതായി തനിക്കറിയാമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റായ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് സണ്ണി ലിയോണും ഇക്കാര്യം സമ്മതിക്കുന്നത്. പുരുഷന്മാരുടെ പ്രശ്‌നം കൂടി ഉർത്തുന്നു. തന്റെ സുഹൃത്തുകൂടിയായ ഒരു നടിക്ക് ഓഡിഷനിടയിൽ ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്ന കഥ റായ് ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ളതുകൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂർച്ഛയുടെ സമയത്തെ പോലെ ശബ്ദമുണ്ടാക്കാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെൺകുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു . ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി- റായ് പറഞ്ഞു.

പെൺകുട്ടികൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാമ്പ് വാക്ക് വരെ നടത്താൻ അവർ നിർബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുൻപ് പലരെയും കാണേണ്ടിവരും. സംവിധായകൻ അറിയാത്ത ആളുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും റായി പറഞ്ഞു. ഇത് ശരിവയ്ക്കുന്നതാണ് സണ്ണി ലിയോണിന്റേയും അഭിപ്രായം.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെയാണ് കാസ്റ്റിങ് കൗച്ചിൽ ചർച്ചകൾ തുടങ്ങുന്നത്. പാർവ്വതി അടക്കമുള്ളവർ പലതും തുറന്നു പറഞ്ഞു. ഇതോടെയാണ് കൂടുതൽ നടിമാർ വെളിപ്പെടുത്തലുമായി എത്തുന്നത്.