മുംബൈ: ആരാധകരുടെ ഏറെ നാളിലെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോൺ മലയാളത്തിലേക്കെത്തുന്നു. മുൻപ് പലതവണ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത് താരം തന്നെയാണ്. മലയാളം സിനിമയിൽ അഭിനയിക്കാൻ പോവുന്ന സന്തോഷം പങ്കു വച്ച് താരം എഫ്ബിയിൽ കുറിപ്പിട്ടിരുന്നു. 'പ്രിയപ്പെട്ടവരേ, മലയാള സിനിമയിലെ എന്റെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിൽ ഞാൻ അതീവ സന്തോഷാലുവാണ്. സിനിമ ഉടൻ റിലീസാകും' എന്നാണ് സണ്ണിയുടെ പോസ്റ്റ്.

നിർമ്മാണ കമ്പനിയുടേയും സാങ്കേതിക പ്രവർത്തകരുടേയും വിവരങ്ങളും സണ്ണി ലിയോൺ പുറത്തുവിട്ടിട്ടുണ്ട്. ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫെയറി ടേൽ പ്രൊഡക്ഷൻ എന്ന ബാനർ സിനിമയുടെ സഹനിർമ്മാതാക്കളാണ്. ജോസഫ് വർഗ്ഗീസാണ് പ്രൊജക്റ്റ് ഡിസൈനർ. വൺ വേൾഡ് എന്റർടെയിന്മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

സിനിമയുടെ പേര്, സഹതാരങ്ങൾ ആരെല്ലാം എന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല. അമേരിക്കൻ പോൺ ഇന്റസ്ട്രിയിലെ വിലയേറിയ താരമായിരുന്ന സണ്ണി ലിയോൺ 2012ലാണ് പോൺ കരിയർ അവസാനിപ്പിച്ച് ബോളിവുഡിൽ സജീവമായത്. ജിസം 2 ആയിരുന്നു സണ്ണിയുടെ ആദ്യ ഹിന്ദി ചിത്രം. ഷൂട്ടൗട്ട് അറ്റ് വഡാല, ജാക്‌പോട്, രാഗിണി എംഎംഎസ് 2, വടകറി, ഹേറ്റ് സ്റ്റോറി 2, ബൽവീന്ദർ സിങ് ഫേമസ് ഹോഗയ, ഡികെ, ഏക് പഹേലി ലീഗ, കുഛ് കുഛ് ലോച്ചാ ഹെ, ലവ് യു ആലിയ, സിങ് ഈസ് ബ്ലിങ്, ബാമാൻ ലവ്, റയീസ്, നൂർ, ബാദ്‌ഷോ എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ സണ്ണി ലിയോൺ വേഷമിട്ടു. ഇവയെല്ലാം ബോക്‌സ് ഓഫീസിൽ മികച്ച വിജയങ്ങളുമായിരുന്നു.

ബി. ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലനിൽ ഒരു ഐറ്റം ഡാൻസുമായി എത്തും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ബോളിവുഡിൽ താരമാകുമ്പോഴും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് സണ്ണി. എന്നാൽ ഇതുവരെ മലയാള ചിത്രത്തിൽ താരം അഭിനയിച്ചിട്ടില്ല.പ്രളയം തകർത്തെറിഞ്ഞ മണ്ണിലേക്ക് അവർ കൊടുത്തയച്ചത് 1.3 ടൺ അരിയും മറ്റ് സാധനങ്ങളുമാണ്. ഇക്കാര്യം താരം തന്നെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.