ന്ത്യയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരം സണ്ണി ലിയോണും ബോളിവുഡിലെ മിന്നും താരങ്ങൾക്കൊപ്പം ടുസാഡ്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമകൾക്കൊപ്പം ഇടംപിടിച്ചു.താരത്തിന്റെ ഒറിജിനലിനെ വെല്ലുന്ന മെഴുക് പ്രതിമ പണികഴിപ്പിച്ചിരിക്കുകയാണ് ഡൽഹിയിലെ ടുസാഡ്സ് മ്യൂസിയം.

ബോളിവുഡ് സെലബ്രിറ്റികളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, സൽമാൻ ഖാൻ, ഐശ്വര്യ റായി ബച്ചൻ, മാധുരി ദീക്ഷിത്, കരീന കപൂർ, വിരാട് കോഹ്ലി, അനിൽ കപൂർ എന്നീ താരങ്ങൾക്ക് ഒപ്പമാണ് സണ്ണിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച താരം നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മറക്കാനാവാത്ത അനുഭവ മാണ് തന്റെ മെഴുക് പ്രതിമ എന്നായിരുന്നു സൃഷ്ടിയോട് താരത്തിന്റെ പ്രതികരണം.''വളരെ സന്തോഷമുണ്ട്. നിരവധിപേരുടെ കഠിനാധ്വാനമാണ് ഈ ശില്പം'' സണ്ണി ലിയോൺ മാധ്യമങ്ങളോട് പ്രതികരിച്ചു.

അവിസ്മരണീയമായ ഒരു അനുഭവമാണിത്. എനിക്കേറെ സന്തോഷമുണ്ട്. നിരവധി പേർ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് അതിമനോഹരമായ രീതിയിൽ ഈ പ്രതിമ ഒരുക്കിയത് എന്നറിയാം.?ആ അധ്വാനത്തെ ഞാൻ അനുമോദിക്കുന്നു. എന്നെ തെരെഞ്ഞെടുത്തതിലും എനിക്ക് സന്തോഷമുണ്ട്, ഒരു അംഗീകാരമായിട്ടാണ് ഞാനിതിനെ കാണുന്നത് പ്രതിമ അനാച്ഛാദം ചെയ്തുകൊണ്ട് സണ്ണി ലിയോൺ പറഞ്ഞു.

സണ്ണിയുടെ ഭർത്താവ് ഡാനിയേൽ വെബ്ബറും പ്രതിമയുടെ ഫിനിഷിംഗിൽ സന്തുഷ്ടനാണ്. പ്രതിമയ്‌ക്കൊപ്പം പോസ് ചെയ്തും വീഡിയോ എടുത്തുമൊക്കെ ഡാനിയേലും തന്റെ സന്തോഷം പങ്കിട്ടു.ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമാണിന്ന്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്. സണ്ണി ലിയോണിനെ ഓർത്ത് അഭിമാനിക്കുന്നു. ഡാനിയെൽ വെബ്ബർ രേഖപ്പെടുത്തി.

ലണ്ടനിൽ നിന്നും വിദഗ്ധ കലാകാരന്മാരുടെ ഒരു സംഘം മുംബൈയിൽ എത്തി സണ്ണിയെ കണ്ട് പ്രത്യേക അളവുകൾ എടുത്തതിനു ശേഷമാണ് പ്രതിമയുടെ നിർമ്മാണം ആരംഭിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.

കരിയറിന്റെ ആരംഭ കാലത്ത് പോൺ സിനിമകളിലെ അഭിനേത്രി ആയിരുന്ന സണ്ണി പിന്നീട് ബോളിവുഡിൽ എത്തുകയായിരുന്നു. ജിസം 2, രാഗിണി എം.എം.എസ് 2, എക് പഹേലി ലീല തുടങ്ങിയ ചിത്രങ്ങളിൽ താരം വേഷമിട്ടു.